ആധാർ സ്വകാര്യത പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല –ബിൽ ഗേറ്റ്സ്
text_fieldsവാഷിങ്ടൺ: ഇന്ത്യയുടെ ആധാർ സാേങ്കതികവിദ്യ യാതൊരുവിധ സ്വകാര്യത പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ലെന്നും അത് മൂല്യമേറിയതാണെന്നതിനാൽ മറ്റു രാജ്യങ്ങളിലേക്കും അത് നടപ്പാക്കാനായി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് ലോകബാങ്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പറഞ്ഞു.
ആധാറിെൻറ മുഖ്യശിൽപി നന്ദൻ നിേലകണി ആധാർ പദ്ധതി മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാൻ ലോകബാങ്കുമായി ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തു വരുന്നുണ്ട്. ആധാറിെൻറ ഗുണഫലം വളരെ വലുതാെണന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഇന്ത്യയിൽ 100 കോടിയിലധികം ജനങ്ങൾക്കും ആധാറുണ്ട്. മറ്റു രാജ്യങ്ങളും ഇത് നടപ്പാക്കണം. ഇന്ത്യയുടെ അയൽരാജ്യങ്ങളുൾപ്പെടെ പല രാജ്യങ്ങളും ആധാർ പദ്ധതി നടപ്പാക്കാനായി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ബയോമെട്രിക്, ജനസംഖ്യാപരമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. യുനീക്ക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യയാണ് (യു.െഎ.ഡി.എ.െഎ) വിവരശേഖരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.