ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധം -ആർ.ബി.ഐ
text_fieldsന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകളെ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.ഐ). ആധാർ -അക്കൗണ്ട് ബന്ധിപ്പിക്കൽ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് പുതിയ അറിയിപ്പിലൂടെ ആർ.ബി.ഐ ഇപ്പോൾ ചെയ്തിട്ടുള്ളത്.
2017ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാണെന്ന് 2017 ജൂൺ ഒന്നിലെ ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നതായും ആർ.ബി.ഐ വാർത്താകുറിപ്പിലൂടെ അറിയിച്ചു. നേരത്തെ, വിവരാവകാശ നിയമം പ്രകാരം നൽകിയ മറുപടിയിൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വാർത്തകൾ നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലുണ്ടായ അനിശ്ചിതത്ലം നീക്കി ആർ.ബി.ഐ പ്രസ്താവന ഇറക്കിയത്.
അമ്പതിനായിരം രൂപക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകൾക്കും ആധാർ നിർബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിസംബർ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകൾ മരവിപ്പിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.