ആധാറിലെ അഡ്രസും മാറ്റാം ഒാൺലൈനായി
text_fieldsആധാർ കാർഡിലെ പേരിലോ വിലാസത്തിലോ ഉള്ള തെറ്റാണോ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിഷമിക്കേണ്ട ഒാൺലൈനായി തന്നെ പരിഹാരം കാണാമെന്നാണ് യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യയുടെ വാഗ്ദാനം. ആധാറുപയോഗിച്ച് ലോഗിൻ ചെയ്യുക, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ അപ്ലോഡ് ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ തിരഞ്ഞെടുക്കുക എന്നീ ലളിതമായ മൂന്നു ഘട്ടങ്ങളാണ് ഇതിനുള്ളത്. പക്ഷേ, ലോഗിൻ ചെയ്യാനാവശ്യമായ പാസ്വേഡ് ലഭിക്കാൻ ആധാറിനായി അപേക്ഷിച്ചപ്പോൾ നൽകിയ മൊബൈൽ നമ്പർ അനിവാര്യമാണ്.
യു.െഎ.ഡി.എ.െഎയുടെ വെബ്സൈറ്റിെല അപ്ഡേറ്റ് ആധാർ ഡീറ്റെയിൽസ് (ഒാൺലൈൻ) എന്ന ടൂൾ ഉപയോഗിച്ചാണ് മാറ്റങ്ങൾ വരുത്തേണ്ടത്. ഇവിടെ 12 അക്ക ആധാർ നമ്പർ നൽകിയാൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ലോഗിൻ ചെയ്യാനുള്ള ഒറ്റത്തവണ പാസ്വേഡ് ലഭിക്കും. നിർദിഷ്ട സ്ഥലത്ത് ഇൗ ഒ.ടി.പി നൽകി ലോഗിൻ ചെയ്യാം. തുടർന്ന് അടുത്ത പേജിൽ പേര്, വിലാസം, ലിംഗം, ജനനത്തീയതി, വിലാസം തുടങ്ങിയവയിൽ ഏതിലാണ് മാറ്റംവരുത്തേണ്ടത് എന്നത് സെലക്ട് ചെയ്യാം. തുടർന്ന് ശരിയായ വിശദാംശങ്ങൾ നൽകാം.
ഇവിടെ ഇംഗ്ലീഷിൽനിന്ന് തദ്ദേശീയ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെടുന്നത് ശരിയായ രീതിയിലാണെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷം ആവശ്യപ്പെടുന്ന തിരുത്തൽ സാധൂകരിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടും. അംഗീകൃത രേഖകളുടെ സ്കാൻ ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളാണ് അപ്ലോഡ് ചെയ്യേണ്ടത്. തുടർന്ന് തിരുത്തലിനാവശ്യമായ സമയവും ബി.പി.ഒ സേവനദാതാക്കളെയും സിസ്റ്റം കാട്ടിത്തരും. ഇതുകൂടി തിരഞ്ഞെടുത്താൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യു.ആർ.എൻ) ലഭ്യമാവും. ഇത് പ്രിെൻറടുക്കുകയോ ഡൗൺേലാഡ് ചെയ്യുകയോ ചെയ്യാം. ഇതുപയോഗിച്ച് അപേക്ഷയുടെ തൽസ്ഥിതി പിന്നീട് കണ്ടെത്താനാവും.
ആധാറിലെ േമൽവിലാസം തിരുത്തുന്നതിന് പാസ്പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെൻറ്/പാസ്ബുക്ക്, പോസ്റ്റ് ഒാഫിസ് അക്കൗണ്ട്/ പാസ്ബുക്ക്, റേഷൻകാർഡ്, വോട്ടർ െഎ.ഡി, ഡ്രൈവിങ് ലൈസൻസ്, വാട്ടർ ബിൽ, ടെലിഫോൺ ബിൽ തുടങ്ങിയവയിൽ ഏതെങ്കിലും രേഖ സമർപ്പിക്കാം. ബില്ലുകൾ ആണെങ്കിൽ മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ളതാവരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.