പണം പിൻവലിക്കാനും വേണം ആധാർ
text_fieldsന്യൂഡൽഹി: ബാങ്കിൽനിന്ന് വലിയ തുക രൊക്കം പണമായി പിൻവലിക്കുന്നതിനും ഇനി ആധാർ വേണ ്ടിവന്നേക്കും. പാർലമെൻറിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നത് സർക്കാറിെൻറ പരിഗണനയിൽ. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുകവഴി രൊക്കം പണമിടപാടു കുറക്കാനും, എല്ലാ വലിയ പണമിടപാടുകളും സർക്കാറിെൻറ നിരീക്ഷണത്തിൽ കൊണ്ടുവരാനും ഉദ്ദേശിച്ചാണ് പുതിയ നിർദേശം. ആദായ നികുതി റിേട്ടണുകളുമായി ഒത്തുനോക്കി കള്ളപ്പണം തടയുന്നതിനും സാധിക്കും.
50,000 രൂപക്കു മുകളിൽ ബാങ്കിൽ നിക്ഷേപിച്ചാൽ പാൻ വിവരങ്ങൾ കൊടുക്കേണ്ടതുണ്ട്. ഇതിനൊപ്പം ആധാറുമായിട്ടുകൂടി പണമിടപാടിനെ ബന്ധിപ്പിക്കുകയാണ് ഉദ്ദേശ്യം. പണം പിൻവലിക്കുേമ്പാൾ, സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ വൺ ടൈം പാസ്വേർഡ് (ഒ.ടി.പി) പരിശോധനകൂടി ഉണ്ടായാൽ കള്ളപ്പണ ഇടപാടുകൾ തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നത് ആധാർ ഉപയോഗപ്പെടുത്തിയാണ്. എന്നാൽ, വലിയ തുക പിൻവലിക്കുന്നവർക്ക് ഇത്തരം പരിശോധനകൾ ആവശ്യമില്ലാത്ത സ്ഥിതി മാറണമെന്നാണ് ധനമന്ത്രാലയത്തിെൻറ കാഴ്ചപ്പാട്. 10 ലക്ഷം രൂപയിൽ കൂടുതൽ ഒരു വർഷം രൊക്കം പണമായി പിൻവലിച്ചാൽ നികുതി ഇൗടാക്കാനുള്ള നിർദേശവും പരിഗണനയിലാണ്. പണമിടപാടു നിയന്ത്രിക്കുകയല്ല, കറൻസി നോട്ടിെൻറ ഉപയോഗം കുറക്കുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശദീകരിക്കുന്നു. ഡിജിറ്റൽ പണമിടപാടിനു നിയന്ത്രണങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.