ലോക്ഡൗണിലും കുതിച്ച് റിലയൻസ് ജിയോ; വമ്പൻ നിക്ഷേപം നടത്തി അബുദാബി
text_fieldsമുംബൈ: കഴിഞ്ഞ രണ്ട് മാസങ്ങളായി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിലേക്ക് ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്. ഏറ്റവും ഒടുവിലായി ജിയോയിലേക്ക് നിക്ഷേപം നടത്തിയിരിക്കുന്നത് അബുദാബി സർക്കാരിെൻറ ഏറ്റവും വലിയ നിക്ഷേപ വാഹനമായ അബുദാബി ഇന്‍വെസ്റ്റ്മെൻറ് അതോറിറ്റി (ADIA)യാണ്. അബുദാബി സര്‍ക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.െഎ.എ.
സിൽവർ ലേക്കിെൻറ രണ്ടാം നിക്ഷേപത്തിന് പിന്നാലെയാണ് റിലയന്‍സ് ജിയോയുടെ 1.16 ശതമാനം ഓഹരികളില്‍ അബുദാബി ഇന്‍വെസ്റ്റ്മെൻറ് അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.െഎ.എയുടേത്. അബുദാബി അടിസ്ഥാനമാക്കിയുള്ള മറ്റൊരു സോവറീൻ ഇൻവസ്റ്റ്മെൻറ് കമ്പനിയായ മുബാദല ദിവസങ്ങൾക്ക് മുമ്പ് ജിയോയിൽ നിക്ഷേപമിറക്കിയിരുന്നു. 9.093.60 കോടിയാണ് മുബാദല നിക്ഷേപിച്ചത് (1.85 ശതമാനം ഒാഹരി). പുതിയ നിക്ഷേപത്തിലൂടെ ജിയോ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിച്ച തുക 97,885.65 കോടി രൂപയായി ഉയർന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിലും ഇന്ത്യയിലെ ഒരു കമ്പനിയിലേക്ക് ലക്ഷം കോടി രൂപയോളം നിക്ഷേപമെത്തിയെന്ന റെക്കോർഡ് കൂടി ഇനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തം. കഴിഞ്ഞ ഏഴ് ആഴ്ചകളിലായി തുടര്‍ച്ചയായ എട്ടാമത്തെ വമ്പന്‍ നിക്ഷേപമാണ് റിലയന്‍സ് ജിയോയിലേക്ക് എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക്(43,574 കോടി), സില്‍വര്‍ ലെയ്ക്ക് (10,202 കോടി), കെ.കെ.ആര്‍, വിസ്ത ഇക്വിറ്റി പാര്‍ട്ണര്‍മാര്‍ (11,376 കോടി വീതം), ജനറല്‍ അറ്റ്‌ലാൻറിക് (6600 കോടി) എന്നിവയാണ് ജിയോയില്‍ നിക്ഷേപം നടത്തിയ മറ്റ് പ്രമുഖര്‍. ജിയോയിലെ സമീപകാല സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് സമാനമായ മൂല്യത്തിലാണ് എ.ഡി.െഎ.എയുടെ നിക്ഷേപം. ഇക്വിറ്റി മൂല്യനിര്‍ണ്ണയം 4.91 ലക്ഷം കോടി രൂപയും എൻറര്‍പ്രൈസ് മൂല്യനിര്‍ണ്ണയം 5.16 ലക്ഷം കോടി രൂപയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.