ഇത്തിഹാദ് 38 വിമാനങ്ങൾ വിൽക്കുന്നു
text_fieldsഅബൂദബി: ചെലവ് ചുരുക്കുന്നതിൻെറ ഭാഗമായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് വിമാനങ്ങൾ വി ൽക്കുന്നു. ശതകോടി ഡോളറിന് 38 വിമാനങ്ങളാണ് വിൽക്കുന്നത്. കമ്പനിയുടെ വിമാനശേഖരം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായാണ് നടപടിയെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആർ, എവിയേഷൻ രംഗത്തെ ധനകാര്യ സ്ഥാപനമായ അൾടാവ്എയർ എയർഫിനാൻസ് എന്നിവക്കാണ് 3.67 ശതകോടി ദിർഹത്തിന് വിമാനങ്ങൾ വിൽക്കുന്നത്. ഇത്തിഹാദ് ഇപ്പോൾ ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആർ.എസ്, എയർബസ് എ 330-300, എ 300-200 എന്നീ വിമാനങ്ങളാണ് വിൽക്കുന്നത്. ഈ വർഷം ശേഖരത്തിലെത്തുന്ന ബോയിങ് 777-300 ഇ.ആർ.എസ് വിമാനങ്ങൾ കമ്പനിക്ക് തന്നെ പാട്ടത്തിന് നൽക്കുന്ന സംവിധാനമുണ്ടാക്കുമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.
അടുത്തവർഷം എത്തുന്ന എ 330 വിമാനങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകും. ഇവ യാത്രാവിമാനമായോ, ചരക്ക് വിമാനമായോ ഉപയോഗിക്കാൻ കഴിയുന്ന വിധമാകും പാട്ടത്തിന് കൈമാറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.