അദാനിത്താവളങ്ങൾ ഉടനില്ല
text_fieldsന്യൂഡൽഹി: തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പ്രമുഖ വ്യവസായി ഗ ൗതം അദാനിക്ക് പാട്ടത്തിന് നൽകുന്ന നടപടി തൽക്കാലം കേന്ദ്രം നിർത്തിവെച്ചു. വിമാനത് താവളങ്ങൾ പാട്ടത്തിന് നൽകുന്ന നടപടിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകേണ്ടതുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ചേർന്ന മോദി സർക്കാറിെൻറ അവസാന മന്ത്രിസഭയോഗത്തിൽ ഇതിന് അനുമതി നൽകിയിരുന്നില്ല. പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിലെന്ന പോലെ, ആർക്ക് കൈമാറുന്നു എന്നതിനും മന്ത്രിസഭയുടെ അനുമതി വേണം.
പൊതുതെരഞ്ഞെടുപ്പിനിടയിൽ വിമാനത്താവളങ്ങൾ അദാനി ഏറ്റെടുക്കുന്നത് രാഷട്രീയ വിവാദം ഉണ്ടാകുമെന്നതു മുൻനിർത്തിയാണ് സർക്കാർ നീക്കം നിർത്തിവെച്ചത്. വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിരെ വ്യാപകമായ പ്രതിഷേധമാണ് എല്ലായിടങ്ങളിലുമുള്ളത്.
തിരുവനന്തപുരത്തിന് പുറമേ, മംഗളൂരു, അഹ്മദാബാദ്, ജയ്പുർ, ലഖ്നോ, ഗുവാഹതി എന്നീ ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കാൻ കഴിഞ്ഞ നവംബറിലാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. 50 വർഷത്തെ നടത്തിപ്പ് ചുമതലയാണ് അദാനി ഗ്രൂപ്പിന് ലഭിക്കുന്നത്.
തിരുവനന്തപുരത്തിെൻറ നടത്തിപ്പു ചുമതല ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. ലേലത്തിൽ പങ്കെടുത്തെങ്കിലും രണ്ടാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.