ബുള്ളറ്റ് ട്രെയിൻ: സ്ഥലമേറ്റെടുപ്പിനെതിരെ ഗോദ്റെജ്
text_fieldsമുംൈബ: ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വൻകിട വ്യവസായ ഗ്രൂപ്പായ ഗോദ്റെജ് രംഗത്ത്. ഗ്രൂപ്പിന് കീഴിലെ നിർമാണ കമ്പനിയായ ഗോദ്റെജ് കൺസ്ട്രക്ഷൻസ് ആണ് മുംബൈ നഗരത്തിൽ വിക്രോളിയിലുള്ള തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ബോംബെ ഹൈകോടതിയെ സമീപിച്ചത്.
പദ്ധതിയുടെ രൂപരേഖ മാറ്റണമെന്നും അല്ലെങ്കിൽ തങ്ങളുടെ 8.6 ഏക്കർ സ്ഥലം നഷ്ടപ്പെടുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം അവസാനമാണ് ഹരജി നൽകിയിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ ഭൂമിക്കടിയിലൂടെയുള്ള തുരങ്കമാണ് വിക്രോളിയിലൂടെ കടന്നുപോകുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ജനങ്ങളും സ്ഥലമേറ്റെടുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.