ചൈന സമ്പദ്വ്യവസ്ഥ കൂടുതൽ ഉദാരമാക്കുന്നു
text_fieldsബീജിങ്: നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കഴിഞ്ഞ വർഷം ഇന്ത്യക്കും പിറകിലായ ചൈന സമ്പദ്വ്യവസ്ഥ കൂടുതൽ ഉദാരമാക്കുന്നു. ഇതിെൻറ ഭാഗമായി വിദേശ നിക്ഷപേം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റെയിൽവേ, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കാനാണ് ചൈനീസ് സർക്കാരിെൻറ തീരുമാനം.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ കുറവ് മാത്രമല്ല ഇത്തരമൊരു നടപടി എടുക്കുന്നതിലേക്ക് ചൈനീസ് സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഡൊണാൾഡ് ട്രംപ് അധികാരത്തലെത്തിയതോടെ ചൈനയുടെ അടഞ്ഞ സമ്പദ്വ്യവസ്ഥക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ചൈനയുടെ നടപടി മൂലം അമേരിക്കൻ ജോലികൾ വൻതോതിൽ നഷ്ടപ്പെടുന്നതായി ട്രംപ് നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു.
ചൈനീസ് സമ്പദ്വ്യവസ്ഥയിലെ വിവിധ നടപടിമൂലം ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വൻതോതിൽ വിദേശ നിക്ഷേപമെത്തിയിരുന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപത്തിെൻറ കാര്യത്തിൽ നെഗറ്റീവ് വളർച്ചയാണ് ചൈനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഭരണകൂടം കൂടുതൽ മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കാൻ ചൈനീസ് സർക്കാരിന് മേൽ സമർദ്ദം ചെലുത്തിയതായും സൂചനകളുണ്ട്.
വിദേശനിക്ഷേപകർക്ക് കൂടുതൽ മേഖലകളിൽ നിക്ഷേപം നടത്താൻ തീരുമാനം സഹായകമാകും. രാജ്യത്തെ വ്യവസായവൽക്കരണത്തിലേക്ക് നയിക്കുന്നതിന് തീരുമാനം ഗുണകരമാവുമെന്നും ചൈനയിലെ നാഷണൽ ഡെവലെപ്പ്മെൻറ് കമ്മീഷൻ പറഞ്ഞു. ഇത് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് കാരണമാവുമെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ ലോകവ്യാപാര സംഘടനയുൾപ്പടെയുള്ള പല സംഘടനകളും സമ്പദ്വ്യവസ്ഥ ഉദാരമാക്കാൻ ചൈനക്കുമേൽ സമർദ്ദം ചെലുത്തിയെന്നാണ് സൂചന. ലോകത്തിലെ പല പ്രമുഖ വ്യവസായ സംഘടനകളും നടത്തിയ പഠനത്തിൽ ചൈനയുടെ സമ്പദ് വ്യവസ്ഥ നിക്ഷേപത്തിന് അനുകൂലമല്ലെന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.