രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കയുമായി എച്ച്.ഡി.എഫ്.സി മേധാവി
text_fieldsമുംബൈ: രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് എച്ച്.ഡി.എഫ്.സി ചെയർമാൻ ദീപക് പരേക്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ തളർച്ചയുണ്ട്. എൻ.ബി.എഫ്.സികളിലേയും ഹൗസിങ് ഫിനാൻസ് കമ്പനികളിലേയും പ്രതിസന്ധിയാണ് രാജ്യത്തെ തളർച്ചക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്. 2019ൽ ജി.ഡി.പി വളർച്ചാ നിരക്ക് 6.8 ശതമാനത്തിലേക്ക് താഴ്ന്നത് ഇതിൻെറ തെളിവാണ്. രാജ്യത്തെ ഉപഭോഗവും കുറയുകയാണ്. എന്നാൽ സമ്പദ്വ്യവസ്ഥയിലെ പ്രശ്നങ്ങൾ താൽക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യാവശ്യങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. പല നഗരങ്ങളിലും റിയൽ എസ്റ്റേറ്റ് സെക്ടറിൽ തകർച്ച നേരിടുകയാണ്. ആഡംബര ഭവനങ്ങളുടെ വിൽപന കുറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് ഗുണകരമായി മാറും. ചൈന വിടുന്ന വ്യവസായ യൂണിറ്റുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ്വ്യവസ്ഥയിലെ സ്ഥിതിയിൽ ആശങ്ക പ്രകടപ്പിച്ച് എൽ&ടി മേധാവിയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.