Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണിയിൽ...

ഒാഹരി വിപണിയിൽ നിക്ഷേപകർക്ക്​ നഷ്​ടമായത്​ 3.37 ലക്ഷം കോടി

text_fields
bookmark_border
stock-market-23
cancel

മുംബൈ: കഴിഞ്ഞ അഞ്ച്​ സെഷനുകളിൽ ഇന്ത്യൻ ഒാഹരി വിപണിയിൽ നിക്ഷേപകർക്ക്​ 3.37 ലക്ഷം കോടിയുടെ നഷ്​ടമുണ്ടായെന്ന്​ ക ണക്കുകൾ. ബാങ്കിങ്​, എനർജി, ഒാ​േട്ടാ, മെറ്റൽ തുടങ്ങിയ സെക്​ടറുകളിലെ ഒാഹരികൾ കൂട്ടത്തോടെ വിറ്റഴിച്ചതാണ്​ വിപണി ക്ക്​ തിരിച്ചടിയായത്​.

നേട്ടത്തോടെയാണ്​ വിപണിയിൽ വ്യാപാരം ആരംഭിച്ചത്​. റീടെയിൽ പണപ്പെരുപ്പവും വ്യാപാര മേഖലയിലെ ഉൽപാദനവുമായി ബന്ധപ്പെട്ട കണക്കുകളും വിപണിയെ പോസിറ്റീവായി സ്വാധീനിക്കുകയായിരുന്നു. എന്നാൽ, വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നതിനിടെ നിക്ഷേപകർ കൂട്ടത്തോടെ ഒാഹരി വിറ്റഴിച്ചത്​ കടുത്ത പ്രതിസന്ധിയിലാക്കി.

സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനികൾ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തത്​ തിരിച്ചടിയായി. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ഇന്ത്യൻ ഒാഹരി വിപണിയെ സ്വാധീനിച്ചു. ബോംബെ സൂചിക സെൻസെക്​സ് 119​ പോയിൻറ്​ നഷ്​ടത്തോടെയാണ്​ ബുധനാഴ്​ച വ്യാപാരം അവസാനിപ്പിച്ചത്​. നിഫ്​റ്റിയും നഷ്​ടത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexBSEmalayalam newsCapital loss
News Summary - After Market: Worst-ever day for CG Power stock; Rs 3.37 lakh crore-Business news
Next Story