ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നു
text_fieldsന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങൾക്ക് ഇതുവരെ നൽകിയിരുന്ന ഒരു ലക്ഷം രൂപ ഇൻഷുറൻസ് പ രിരക്ഷ വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്രം. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെൻറ് ശീതകാല സമ്മേളനത്തിൽ പുതിയ നിർദേശങ്ങൾ സമർപ്പിക്കുമെന്നും അംഗീകാരം ലഭിക്കുന്നതോടെ നിയമമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര ബാങ്ക് തട്ടിപ്പിെൻറ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 137 ശാഖകളിലായി 11,000 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കിൽനിന്ന് തുക പിൻവലിക്കാൻ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 1,000 രൂപ മാത്രമായി പിൻവലിക്കൽ പരിമിതപ്പെടുത്തിയത് പിന്നീട് 50,000 രൂപവരെയായി ഉയർത്തിയെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ബാങ്ക് നിക്ഷേപങ്ങൾക്ക് 30,000 രൂപ ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നത് 1993ലാണ് ലക്ഷം രൂപയായി ഉയർത്തിയത്. ഇതാണ് വീണ്ടും വർധിപ്പിക്കുന്നത്. പുതിയ തുക എത്രയാകുമെന്ന് മന്ത്രി സൂചന നൽകിയിട്ടില്ല.
അതേസമയം, ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്ന സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹിക ക്ഷേമ നടപടികൾക്ക് വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറക്കില്ലെന്നും തുക പൂർണമായി ചെലവഴിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.