കാര്‍ഷിക വായ്പ: ജപ്തി നടപടി നിര്‍ത്തിവെക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: കർഷകർക്കെതിരെ ജപ്തി നടപടികൾ സ്വീകരിക്കുന്നതും ജപ്തിനോട്ട ീസ് അയക്കുന്നതും നിർത്തിെവക്കാൻ സംസ്ഥാന തല ബാേങ്കഴ്സ് സമിതി തീരുമാനം. കൃഷിക്ക ാര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തിവെക്കണമെന്ന് സർക്കാർ ആവശ്യപ്പ െട്ടതുപ്രകാരമാണിതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു.
പ്രളയത്തെത് തുടർന്ന് വിളകൾ നശിച്ച് ദുരിതത്തിലായ കർഷകർക്ക് ആശ്വാസമേകാനായിരുന്നു സർക്കാർ ഇടപെടൽ. കാര്‍ഷിക വായ്പയുടെ പലിശ നിരക്ക് ഒമ്പത് ശതമാനമായി നിജപ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു. കാര്‍ഷിക കടാശ്വാസ കമീഷെൻറ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് ബാങ്ക് പ്രതിനിധികള്‍ പ്രതികരിച്ചത്.
അടിയന്തരമായി എസ്.എല്‍.ബി.സിയുടെ ഔപചാരിക യോഗം വിളിച്ചുചേര്‍ത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കാന്‍ തീരുമാനിച്ചു.
ചില സാങ്കേതിക കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടെ അനുമതി ആവശ്യമായിവരുന്ന സാഹചര്യത്തില്‍ എസ്.എല്‍.ബി.സിയും സര്‍ക്കാറും ഈ കാര്യങ്ങള്‍ ആര്.ബി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിന് എസ്.എല്‍.ബി.സി അംഗ ബാങ്കുകളോട് നിര്‍ദേശിക്കും. പുതിയ വായ്പക്ക് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഒരു വർഷത്തേക്ക് കർഷകരുടെ കാർഷിക, കാർഷികേതര വായ്പകളിൽ സർഫാസി നിയമം ചുമത്തില്ല.
ഇതിനായി റിസർവ് ബാങ്കിെൻറ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി. കൃഷിക്കാരുടെ പ്രയാസം മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരുന്ന സമീപനം ബാങ്കുകളില്‍നിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും പ്രളയവും അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജപ്തിയോ മറ്റു നടപടികളോ പാടില്ല. ഈ തീരുമാനം ലംഘിക്കാന്‍ ഒരു ബാങ്കിനെയും അനുവദിക്കരുത്. നിലവിലുള്ള കുടിശ്ശികയുടെ പേരില്‍ പുതിയ വായ്പ കൊടുക്കാതിരുന്നാല്‍ പുതിയ കൃഷി ഇറക്കാന്‍ പറ്റില്ല. പുതിയ കൃഷി സാധ്യമാക്കാനാണ് ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, വി.എസ്. സുനിൽ കുമാര്‍, ഇ. ചന്ദ്രശേഖരന്, കടകംപള്ളി സുരേന്ദ്രന് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.