99 രൂപക്ക് വിമാന ടിക്കറ്റുമായി എയർ ഏഷ്യ
text_fieldsന്യൂഡൽഹി: 99 രൂപക്ക് വിമാന ടിക്കറ്റുകൾ നൽകി എയർ ഏഷ്യ. ആഭ്യന്തര റൂട്ടുകളിലാണ് എയർ ഏഷ്യ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, ന്യൂഡൽഹി എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് പ്രത്യേക കിഴിവ് കമ്പനി നൽകുന്നത്.
പുതിയ ഒാഫർ പ്രകാരമുള്ള ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ ബുക്ക് ചെയ്യാം. ജനുവരി 21 ആണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസാന തിയതി. ജനുവരി 15 മുതൽ ജൂലൈ 31 വരെയാണ് യാത്രപരിധി. എയർ ഏഷ്യയുടെ വെബ്സൈറ്റ് വഴിയും ആപ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഒാഫർ ലഭ്യമാവുക.
ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുന്നുണ്ട്. അക്ക്ലാൻഡ്, ബാലി, ബാങ്ക്കോക്ക്, കോലാലംപൂർ, മെൽബൺ, സിംഗപ്പുർ തുടങ്ങിയ നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്കിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുക. കഴിഞ്ഞയാഴ്ച എയർ ഏഷ്യ ഇന്ത്യയിൽ െഎ.പി.ഒ നടത്തുമെന്ന് ചീഫ് എക്സിക്യൂട്ടിവ് ടോണി ഫെർണാണ്ടസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ രംഗത്തെത്തിയിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.