ആദ്യം വിൽക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓഹരി
text_fieldsനെടുമ്പാശ്ശേരി: നഷ്ടം കുമിഞ്ഞുകൂടുന്ന എയർഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽശ്രമം വിജയിക്കാത്ത പശ്ചാത്തലത്തിൽ എയർഇന്ത്യ എക്സ്പ്രസിെൻറ ഓഹരി ആദ്യം വിൽക്കുന്നത് പരിഗണിക്കുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യ എക്സ്പ്രസിെൻറ ഓഹരി ഏറ്റെടുക്കാൻ നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്. എയർഇന്ത്യക്കാകട്ടെ കോടികളുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. എയർഇന്ത്യയുടെ 76 ശതമാനം ഓഹരി വിറ്റഴിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
എയർഇന്ത്യ എക്സ്പ്രസിെൻറയും ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയായ സാറ്റ്സിെൻറയും നിശ്ചിത ശതമാനം ഓഹരി ആദ്യം വിറ്റഴിക്കുന്നതാണ് പരിഗണിക്കുന്നത്. ഇതിനായി പ്രത്യേക പാക്കേജ് വ്യോമയാന മന്ത്രാലയം തയാറാക്കുന്നുണ്ട്. ഇതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് എയർഇന്ത്യയുടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് കണക്കുകൂട്ടൽ. സാമ്പത്തികബാധ്യത കുറഞ്ഞാൽ ഓഹരി ഏറ്റെടുക്കാൻ ആരെങ്കിലും മുന്നോട്ടുവന്നേക്കും. ആഗോളതലത്തിൽ വ്യോമയാന മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയിൽ ഇന്ധനവില കുതിക്കുന്നതാണ് വിമാനക്കമ്പനികളുടെ നട്ടെല്ലൊടിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് എയർഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.