ജെറ്റ് എയർവേസ് പൈലറ്റുമാരെ താൽക്കാലികമായി എയർ ഇന്ത്യ പരിഗണിക്കുന്നു
text_fieldsനെടുമ്പാശ്ശേരി: സർവിസ് നിർത്തിയതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ജെറ്റ് എയർ വേസിലെ പൈലറ്റുമാരിൽ ചിലരെ എയർ ഇന്ത്യയിൽ താൽക്കാലിക അടിസ്ഥാനത്തിലെടുക്കുന്നു. എ യർ ഇന്ത്യയിലെ ചില പൈലറ്റുമാർ എക്സ്പ്രസിലേക്ക് െഡപ്യൂട്ടേഷനിൽ പോയതിനാൽ ക്ഷാമമ ുണ്ട്.
സഹപൈലറ്റുമാരെ ജെറ്റ് എയർവേസിൽനിന്ന് നിശ്ചിതകാലത്തേക്ക് കരാറടിസ്ഥാന ത്തിൽ എടുത്താൽ കാര്യമായ സാമ്പത്തികബാധ്യതയും എയർ ഇന്ത്യക്കുണ്ടാകില്ല.
എയർ ഇന്ത ്യയിലെ പൈലറ്റുമാരുടെ സംഘടനയും ഈ ആവശ്യം മാനേജ്മെൻറിനുമുന്നിൽ ഉന്നയിച്ചിട്ടുണ്ട്. ജെറ്റിെൻറ ഏതാനും വിമാനങ്ങൾ വാടകക്കെടുത്ത് പുതിയ സർവിസുകൾ തുടങ്ങുന്നതിന് എയർ ഇന്ത്യ ചർച്ചകൾ നടത്തിവരുന്നുണ്ട്. ജെറ്റ് എയർവേസിെൻറ സാമ്പത്തികപ്രതിസന്ധി പരിഹരിക്കപ്പെട്ട് സർവിസ് പൂർവസ്ഥിതിയിൽ എത്തുന്നതിന് കാലതാമസമുണ്ടാകും.
സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റ് കൂടുതൽ സർവിസുകൾക്ക് ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പം എയർ ഇന്ത്യയും നീങ്ങിയില്ലെങ്കിൽ പല റൂട്ടിലും എയർ ഇന്ത്യക്ക് യാത്രക്കാർ കുറയാനും കാരണമാക്കിയേക്കും.
ഗൾഫ് റൂട്ടുകൾ ഏറ്റെടുക്കാൻ മത്സരം
നെടുമ്പാശ്ശേരി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവിസ് നിർത്തിെവച്ച ജെറ്റ് എയർവേസിെൻറ ഗൾഫ് റൂട്ടുകൾ ഏറ്റെടുക്കാൻ വിമാനക്കമ്പനികൾ തമ്മിൽ മത്സരം. ഗൾഫ് റൂട്ടുകളെല്ലാം ലാഭത്തിലാണെന്നതിനാലാണ് വിമാനക്കമ്പനികൾ മത്സരിക്കുന്നത്.
സർവിസുകൾ നടത്താതിരിക്കുന്നത് സംബന്ധിച്ച് രേഖാമൂലം വിശദീകരണം നൽകുന്നതുൾപ്പെടെ നടപടികൾ പൂർത്തിയായാൽ മാത്രമേ ജെറ്റ് എയർവേസിന് നൽകിയ റൂട്ട് റദ്ദാക്കി മറ്റ് കമ്പനികൾക്ക് നൽകാനാകൂ.13000ത്തോളം സീറ്റുകളാണ് ജെറ്റ് എയർവേസിന് ദുബൈയിലേക്ക് മാത്രം നൽകിയിട്ടുള്ളത്. അതിനാൽ താൽക്കാലികമായെങ്കിലും ഈ സീറ്റുകൾ മറ്റേതെങ്കിലും കമ്പനികൾക്ക് അനുവദിച്ചില്ലെങ്കിൽ ദുബൈ റൂട്ടിൽ യാത്രക്ലേശം അതിരൂക്ഷമാകുമെന്ന് മാത്രമല്ല, നിരക്കുവർധന പിടിച്ചുനിർത്താനും കഴിയുകയില്ല.
യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കിയ ഇനത്തിൽതന്നെ വലിയൊരു തുക ജെറ്റ് എയർവേസ് കൊടുത്തുതീർക്കാനുണ്ട്. നേരത്തേ ബുക്ക് ചെയ്ത പലരും പുതിയ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് കൂടുതൽ നിരക്കും നൽകേണ്ടിവന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.