Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിസന്ധി രൂക്ഷം;...

പ്രതിസന്ധി രൂക്ഷം; 1500 കോടി വായ്​പ തേടി​ എയർ ഇന്ത്യ

text_fields
bookmark_border
air-india
cancel

ന്യൂഡൽഹി: ഒാഹരികൾ വിറ്റഴിക്കാൻ നീക്കം നടത്തുന്നതിനിടെ എയർ ഇന്ത്യ 1500 കോടി വായ്​പയെടുക്കുന്നു. പ്രവർത്തന മൂലധനം കണ്ടെത്തുന്നതി​​​​െൻറ ഭാഗമായാണ്​ കമ്പനിയുടെ നടപടി. ഒക്​ടോബർ 26ന്​ മുമ്പ്​ വായ്​പയെടുത്ത്​ നിലവിലെ പ്രതിസന്ധിയിൽ നിന്ന്​ താൽക്കാലികമായി കരകയറാനാണ്​ എയർ ഇന്ത്യയുടെ നീക്കം. വായ്​പ ​ആവശ്യപ്പെട്ട്​ കമ്പനി വിവിധ ബാങ്കുകൾക്ക്​ കത്തയച്ചിട്ടുണ്ട്​. 

2018 ജൂൺ 27 വരെ എയർ ഇന്ത്യയുടെ വായ്​പകൾക്ക്​ സർക്കാറി​​​​െൻറ ഗ്യാരണ്ടിയുണ്ടാകും. അതിന്​ മുമ്പായി വിൽപന സംബന്ധിച്ച്​ അന്തിമ തീരുമാനമെടുക്കാനാവുമെന്നാണ്​ എയർ ഇന്ത്യയുടെ പ്രതീക്ഷ.കഴിഞ്ഞ മാസവും ഇത്തരത്തിൽ വായ്​പയെടുക്കാൻ എയർ ഇന്ത്യ ശ്രമം നടത്തിയിരുന്നു. 3250 കോടി വായ്​പയെടുക്കാനായിരുന്നു ശ്രമം. എന്നാൽ ഇതിന്​ ബാങ്കുകളിൽ നിന്ന്​ അനുകൂല പ്രതികരണമുണ്ടായില്ല.

നിലവിൽ 50,000 കോടിക്ക്​ മുകളിലാണ്​ എയർ ഇന്ത്യയുടെ ബാധ്യത. കടം കൂടിയതോടെയാണ്​ കമ്പനിയെ വിറ്റൊഴിയാൻ കേന്ദ്രസർക്കാറി​​​​െൻറ സാമ്പത്തിക സമിതി ശിപാർശ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indialoandisinvestmentmalayalam news
News Summary - Air India, Looking for Buyers, Seeks 1,500 Crore In Short Term Loans-Business news
Next Story