Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപാക്​ വ്യോമപാത...

പാക്​ വ്യോമപാത വിലക്ക്​; എയർ ഇന്ത്യക്ക്​ 560 കോടി നഷ്​ടം

text_fields
bookmark_border
പാക്​ വ്യോമപാത വിലക്ക്​; എയർ ഇന്ത്യക്ക്​ 560 കോടി നഷ്​ടം
cancel

ന്യൂഡൽഹി: 140 ദിവസം പാകിസ്​താൻ വ്യോമപാത അടച്ചത്​ മൂലം ഇന്ത്യൻ വിമാന കമ്പനികൾക്ക്​ ഉണ്ടായത്​ ഭീമമായ നഷ്​ടം. എയർ ഇന്ത്യക്ക്​ മാത്രം 560 കോടിയുടെ നഷ്​ടമുണ്ടായിട്ടുണ്ട്​. ശരാശരി നാല്​ കോടി രൂപയാണ്​ എയർ ഇന്ത്യയുടെ ഒരു ദിവസത്തെ നഷ്​ടം. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരിയാണ്​ ഇക്കാര്യം അറിയിച്ചത്​.

സ്വകാര്യ വിമാന കമ്പനികളായ ഇൻ​ഡിഗോ, സ്​പൈസ്​ ജെറ്റ്​, ഗോ എയർ എന്നിവക്ക്​ യഥാക്രമം 25.1, 30.73, 2.1 കോടിയും നഷ്​ടം നേരിട്ടു. വ്യോമപാത അടച്ചതു വഴി അഞ്ച്​ മാസത്തിനുള്ളിൽ ഇന്ത്യയിലെ എയർലൈനുകൾക്ക്​ 620 കോടിയുടെ നഷ്​ടമുണ്ടായെന്നാണ്​ കണക്കുകൾ.

ബാലകോട്ടിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതിനെ തുടർന്നാണ്​ പാകിസ്​താൻ വ്യോമപാത അടച്ചത്​. ഫെബ്രുവരി 26നായിരുന്നു ആക്രമണം. വ്യോമപാത അടച്ചതിനെ തുടർന്ന്​ യുറോപ്പിലേക്കും യു.എസിലേക്കുമുള്ള വിമാനങ്ങൾ വഴിതിരിച്ച്​ വിടാൻ ഇന്ത്യൻ കമ്പനികൾ നിർബന്ധിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiapakisthanmalayalam newsindia newsAviation minister
News Summary - Air India Lost Rs. 560 Crore In 140 Days-india news
Next Story