എയർ ഇന്ത്യ വിൽപന: നടപടി അടുത്തമാസം തുടങ്ങും
text_fieldsനെടുമ്പാശ്ശേരി: ജീവനക്കാരുടെ പ്രതിഷേധം അവഗണിച്ച് എയർ ഇന്ത്യയുടെ സമ്പൂർണമായ ഓ ഹരിവിൽപനയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ഇതിനായി അടുത്തമാസം പ്രാഥമിക ബിഡ് ക്ഷ ണിച്ചേക്കും. ഏകേദശം 58,000 കോടിയുടെ ബാധ്യത എയർ ഇന്ത്യക്കുണ്ടെങ്കിലും ഏറ്റെടുക്കുന്നവർക്കുള്ള ബാധ്യതയിൽ അൽപം കുറവ് വരുത്തിയേക്കും. ഇതിെൻറ ഭാഗമായി ബാധ്യതയുടെ ഒരു ഭാഗം പ്രത്യേക കമ്പനിയിേലക്ക് മാറ്റാനാണ് തീരുമാനം. ഇതിനുമുമ്പ് 76 ശതമാനം ഓഹരി വിറ്റഴിക്കാൻ ശ്രമിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല.
ഇന്ത്യയിലെ ഏതെങ്കിലും വിമാനക്കമ്പനികളുമായി ചേർന്ന് ചില വിദേശ വിമാനക്കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നറിയുന്നു. അടുത്തിടെ കമ്പനിയുടെ ചെലവ് ചുരുക്കി വരുമാനത്തിൽ വർധന വരുത്തിയിരുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന ചില പൊതുമേഖല കമ്പനികളെക്കൊണ്ട് നിശ്ചിത ശതമാനം ഓഹരിയെടുപ്പിച്ച് സമ്പൂർണ സ്വകാര്യവത്കരണം ഒഴിവാക്കണമെന്നത് ഉൾപ്പെടെ ബദൽ നിർദേശങ്ങൾ ഉയർന്നെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.