വാങ്ങാൻ ആളില്ല; എയർ ഇന്ത്യ ഒാഹരി വിൽപന തൽക്കാലമില്ല
text_fieldsന്യൂഡൽഹി: നഷ്ടം കുമിഞ്ഞുകൂടിയ പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഒാഹരി വിൽപന തൽക്കാലമുണ്ടാകില്ല. സ്വകാര്യ കമ്പനികളൊന്നും ഒാഹരി വാങ്ങാൻ താൽപര്യം കാണിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടും മറുവഴി തേടുകയാണ് സർക്കാർ. മിടുക്കരായ സ്വകാര്യ വ്യക്തികളെ നിയമിച്ച് സ്ഥാപനത്തിെൻറ ശേഷി വർധിപ്പിക്കാനുള്ള ആലോചനയാണ് ഇപ്പോഴുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. പരമാവധി ചെലവ് കുറച്ച് ആസ്തികൾ പണമാക്കി മാറ്റി കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
വ്യോമയാന ഇന്ധന വില കുതിച്ചുയർന്നതാണ് ഒാഹരിവിൽപനക്ക് തിരിച്ചടിയായതെന്നും സ്വകാര്യവത്കരണ നടപടി പിന്നീട് പുനരുജ്ജീവിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തിങ്കളാഴ്ച കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിൽപന നടപടി തൽക്കാലേത്തക്ക് മരവിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് വരുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസയം, 15 കോടി പ്രതിദിന നഷ്ടമുണ്ടാകുേമ്പാഴും വിമാനങ്ങളെല്ലാം നിറയെ യാത്രക്കാരുമായാണ് പറക്കുന്നതെന്നും എയർ ഇന്ത്യക്ക് പ്രവർത്തനലാഭമുണ്ടെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയുടെ 76 ശതമാനം ഒാഹരിയും മാനേജ്മെൻറ് നിയന്ത്രണവും കൈമാറാനായിരുന്നു സർക്കാർ പദ്ധതി. വാങ്ങുന്ന കമ്പനി 24,000 കോടിയുടെ ബാധ്യതയും ഏറ്റെടുക്കണം. ഇൗ മാസം 31 ആണ് താൽപര്യപത്രം നൽകേണ്ട അവസാന തീയതി എന്നിരിക്കെ ആരും ഒാഹരി വാങ്ങാൻ മുന്നോട്ടുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.