പ്രതിസന്ധി രൂക്ഷം; എയർ ഇന്ത്യ 3250 കോടി വായ്പയെടുക്കുന്നു
text_fieldsന്യൂഡൽഹി: ദേശീയ വിമാനകമ്പനിയായ എയർ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും ആവശ്യമായ മൂലധനം കണ്ടെത്താൻ പാടുപെടുന്ന കമ്പനി ബാങ്കിൽനിന്ന് 3250 കോടി രൂപ വായ്പയെടുക്കാൻ ശ്രമം തുടങ്ങി. അതിനിടെ, ഒാഹരിവിറ്റഴിക്കൽ വേഗത്തിലാക്കാൻ സ്വകാര്യമേഖലയിൽനിന്ന് ഉപദേശകരെ നിയമിക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ഇതിെൻറ ഭാഗമായാണ് സാമ്പത്തിക ഉപദേശകരാകാൻ പ്രമുഖ നിക്ഷേപകബാങ്കുകൾ, വാണിജ്യബാങ്കുകൾ, എന്നിവയിൽനിന്ന് അപേക്ഷ ക്ഷണിച്ചത്.
ലയനം, അക്വിസിഷൻ, ഏറ്റെടുക്കൽ, തന്ത്രപ്രധാന ഒാഹരി വിറ്റഴിക്കൽ, സ്വകാര്യ ഒാഹരി കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ നല്ല മുൻപരിചയവും വൈദഗ്ധ്യവുമുള്ള നിയമസേവനസ്ഥാപനങ്ങളിൽ നിന്നാണ് നിയേമാപേദശകരാകാൻ അപേക്ഷ ക്ഷണിച്ചത്. സാമ്പത്തികതകർച്ചയിലേക്ക് കൂപ്പുകുത്തുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ 2012ൽ ആരംഭിച്ച നടപടിയുടെ ഭാഗമായി എയർ ഇന്ത്യക്ക് സർക്കാറിൽനിന്ന് 30,231 കോടി രൂപയാണ് ലഭിക്കുക. പദ്ധതിപ്രകാരം 26,000 കോടി രൂപ കമ്പനിക്ക് നൽകി. ഇൗ വർഷം ജൂണിലെ കണക്ക് പ്രകാരം എയർ ഇന്ത്യയുടെ വായ്പബാധ്യത 50,000 കോടിയിലേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.