കൊച്ചിയിൽ നിന്നുള്ള വിമാനയാത്ര ചെലവേറിയേക്കും
text_fieldsകൊച്ചി: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എ.ഇ.ആർ.എ) താരിഫ് മാതൃകയിൽ മാറ്റം വരുത്തിയതോടെ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യത. ഇത് കൊച്ചി വഴിയുള്ള യാത്ര ചെലവേറിയതാക്കും.
പുതിയ തീരുമാനം മൂലം ലാൻഡിംഗ് ഫീസ്, പാർക്കിങ് ഫീസ് എന്നിവയിൽ വിമാന കമ്പനികൾക്ക് ചെറിയ വർധനവ് മാത്രമാണ് ഉണ്ടാക്കുക. എന്നാൽ ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ യാത്രക്കാർക്ക് ചെലവ് കൂടും.
നോഡൽ ഏജൻസികൾ മുന്നോട്ടുവെച്ച പുതിയ നയങ്ങൾ എയർപോർട്ടിെൻറ ലാഭം മാത്രം കണക്കിലെടുത്താണ്. അതേസമയം വിമാന കമ്പനികളുടെ സാമ്പത്തികം പരിഗണിച്ചിട്ടെല്ലന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.നിലവിൽ ഇന്ത്യൻ വ്യോമയാന കമ്പനികൾ യാത്രാ നിരക്കിൽ വിദേശ ബജറ്റ് വിമാന സർവീസുകളുമായി മത്സരിക്കാൻ പാടുപെടുകയാണെന്നും അദ്ദേഹം അറിയിച്ചു.
അന്തർദേശീയ എയർ ട്രാൻസ്പേർട്ട് അസോസിയേഷൻ (ഐഎടിഎ) ഹൈബ്രിഡ് ടിൽ മാതൃക നടപ്പിലാക്കുന്നതിന് എതിരായിരുന്നു. വ്യോമഗതാഗത ചാർജ് കൂടുതൽ ചെലവേറിയതക്കുന്ന ഇൗ മാതൃക പിന്തിരിപ്പനാണ്. രാജ്യത്ത് വ്യോമ ഗതാഗതം ശക്തിപ്പെടുത്തണമെന്ന ദേശീയ സിവിൽ ഏവിയേഷൻ പോളിസി 2016ന് എതിരാണ് ചെലവു വർധിപ്പിക്കുന്ന ഇൗ മാതൃകയെന്നും എയർ ട്രാൻസ്പേർട്ട് അസോസിയേഷൻ അറിയച്ചു.
ഗൾഫിലേക്കും തിരിച്ചും പോകുന്നവരാണ് കൊച്ചി വഴി യാത്ര ചെയ്യുന്നത്. ഡൽഹിയിലേയും, ബോംബയിലേയും പോലുള്ള കോർപ്പറേറ്റ് യാത്രയെ ഇവർ പിന്തുണക്കില്ലെന്ന കാര്യം എയർപോർട്ട് ഇക്കമണാമിക് റെഗുലേറ്ററി അതോറിറ്റി ചിന്തിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം, താരിഫ് മതൃക പരിഷ്കരിച്ചാലും യാത്രക്കാരിൽ നിന്ന് യൂസർ ഡെവലപ്പ്മെൻറ് ഫീസ് ഇൗടാക്കില്ലെന്ന് സിയാൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.