തകർന്നടിഞ്ഞ് വിമാനക്കമ്പനികൾ; നഷ്ടം രണ്ടു ലക്ഷം കോടി
text_fieldsലണ്ടൻ: കോവിഡ് പിടിച്ച് വ്യോമയാനരംഗം തകർന്നടിഞ്ഞതോടെ നഷ്ടക്കണക്കുകൾ മാത് രമായി വിമാനക്കമ്പനികൾ. മിക്ക രാജ്യങ്ങളും ആഭ്യന്തര സർവിസുകൾ മാത്രമായി ചുരുക്കുക യും മറ്റു ചിലത് പൂർണമായി നിർത്തുകയും ചെയ്തതോടെ ലോകത്തുടനീളം വ്യോമയാനരംഗത ്തെ അതികായരുൾപ്പെടെ കടക്കെണിയിൽ വീണുകഴിഞ്ഞു. മേയ് അവസാനത്തോടെ ഒട്ടുമിക്ക വിമാനക്കമ്പനികളും ലോകത്ത് പാപ്പരാകുമെന്ന് വ്യോമയാനരംഗത്തെ പ്രമുഖരായ സി.എ.പി.എ പറയുന്നു. ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ തുടക്കമായ പ്രതിസന്ധി പാരമ്യത്തിലെത്തിയതോടെ വ്യോമയാനരംഗം സ്തംഭനാവസ്ഥയിലാണ്.
മാർച്ച് 24 മുതൽ 30 വരെ ഒരാഴ്ചക്കിടെ മാത്രം അഞ്ചു ലക്ഷം സർവിസുകളാണ് ലോകമൊട്ടുക്കും മുടങ്ങിയത്. കോവിഡ് മൂലം 2020ൽ വ്യോമയാന കമ്പനികൾക്ക് 25,000 കോടി ഡോളിെൻറ (19,04,375 കോടി രൂപ) നഷ്ടം നേരിടുമെന്ന് രാജ്യാന്തര വ്യോമയാന സംഘടന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സെപ്റ്റംബർ ആക്രമണത്തിനുശേഷമുള്ളതിനെക്കാൾ വലിയ പ്രതിസന്ധി നേരിടുന്ന അമേരിക്കക്കു മാത്രം 200 കോടി ഡോളറോളം വരും നഷ്ടം. അമേരിക്കൻ വിമാനക്കമ്പനികളെ രക്ഷിക്കാൻ 5800 കോടി ഡോളറിെൻറ രക്ഷാപാക്കേജിന് മാർച്ച് 27ന് യു.എസ് കോൺഗ്രസ് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഫലമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ല.
പശ്ചിമേഷ്യയിൽ എമിറേറ്റ്സ്, ൈഫ്ലദുബൈ, സൗദിയ എന്നിവ പൂർണമായി സർവിസ് നിർത്തിയപ്പോൾ തുർക്കി എയർലൈൻസ് വിദേശ സർവിസുകൾ അവസാനിപ്പിച്ചു. ഏഷ്യയിൽ സിംഗപ്പൂർ എയർലൈൻസിെൻറ സർവിസുകളിലേറെയും അവസാനിപ്പിച്ചപ്പോൾ ആസ്ട്രേലിയയിൽ കാൻടാസ് മേയ് വരെ വിദേശയാത്രകൾ വേണ്ടെന്നുവെച്ചു.
യൂറോപ്പിൽ പക്ഷേ, അതിലേറെ ഭീകരമാണ് പ്രതിസന്ധി. മാർച്ച് 22ലെ കണക്കുകൾപ്രകാരം 88 ശതമാനം വിമാന സർവിസുകളും മുടങ്ങിയ നിലയിലാണ്- ഒറ്റദിവസത്തെ കുറവ് 52 ലക്ഷം യാത്രക്കാർ. മരണം 14,000 തൊട്ട ഇറ്റലിയിലെത്തുേമ്പാൾ 98 ശതമാനം സർവിസുകളും നിലച്ചിട്ടുണ്ട്. ബ്രിട്ടനിൽ അൽപം കൂടുതലാണെങ്കിലും 82 ശതമാനമാണ് കണക്ക്. രാജ്യത്തെ പ്രാദേശിക സർവിസായ ൈഫ്ലബി ഒരു മാസം മുമ്പ് പാപ്പർ നടപടികളിലേക്ക് നീങ്ങിയിരുന്നു. മുൻനിര കമ്പനിയായ ബ്രിട്ടീഷ് എയർവേസ് 36,000 ജീവനക്കാരെ താൽക്കാലികമായി വേണ്ടെന്നുവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം 45,000 ജീവനക്കാരാണ് കമ്പനിക്കു കീഴിലുള്ളത്.
മറുവശത്ത്, ചൈന തിരിച്ചുവരവിെൻറ പാതയിലാണ്. രണ്ടു മാസത്തിലേറെയായി ആകാശമൊഴിഞ്ഞ ചൈനീസ് കമ്പനികൾ ചില സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
ലോകത്ത് വിമാനസർവിസുകളിൽ ഏറെ മുന്നിലുള്ള യു.എസിൽ മാർച്ച് 30ന് 866 അന്താരാഷ്ട്ര സർവിസുകളാണ് നടന്നത്- 86 ശതമാനത്തിെൻറ കുറവ്. മിക്ക വിമാനത്താവളങ്ങളിലും ഇപ്പോഴും നടക്കുന്ന ഏക സർവിസ് ചരക്കുവിമാനങ്ങളുടേതാണ്. അവയുടെ അളവിൽ പോലുമുണ്ടായിട്ടുണ്ട് കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.