എയർടെൽ പേമെൻറ് ബാങ്ക് മേധാവി ശശി അറോറ രാജിവെച്ചു
text_fieldsന്യൂഡൽഹി: എയർടെൽ പേമെൻറ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ശശി അറോറ രാജിവെച്ചു. ഉപഭോക്താക്കളുടെ എൽ.പി.ജി സബ്സിഡി അതത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനു പകരം അവരുടെ അനുവാദമില്ലാതെ പേമെൻറ് ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് മാറ്റിയതിനെ തുടർന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) എയർടെലിെൻറ ഇ^കെ.വൈ.സി ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
എന്നാൽ, ശശി അറോറ സ്ഥാപനത്തിന് പുറത്ത് മെച്ചപ്പെട്ട അവസരങ്ങൾ തേടിപ്പോയതാണെന്ന് എയർടെൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. 2016 ജൂൺ ഒന്നിനാണ് അറോറ എയർടെൽ പേമെൻറ് ബാങ്കിെൻറ മേധാവിയായത്. അതേസമയം, ഗുണഭോക്താക്കളുടെ 138 കോടി രൂപ അതത് ബാങ്ക് അക്കൗണ്ടുകളിൽ തിരിച്ച് നിക്ഷേപിച്ചതിനെ തുടർന്ന് എയർടെൽ മൊബൈൽ ഗുണഭോക്താക്കളുടെ ആധാർരേഖകൾ പരിശോധിക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചു. എന്നാൽ, ഒാഡിറ്റ് റിപ്പോർട്ടും അന്തിമ അന്വേഷണ വിവരങ്ങളും ലഭിക്കുന്നതുവരെ ഇ^കെ.വൈ.സി ലൈസൻസ് പുനഃസ്ഥാപിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.