എയർടെൽ 8,004 കോടി രൂപ കൂടി തിരിച്ചടച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന് നൽകാനുള്ള കോടികളുടെ കുടിശ്ശികയിൽ 8,004 കോടി രൂപ കൂടി ഭാരതി എയർടെൽ തിരിച്ചടച്ചു. ഫെബ്രുവരി 17ന് 10,000 കോടി രൂപ അടച്ചിരുന്നു. സുപ്രീംകോടതിയുടെ കടുത്ത ശാസനയെ തുടർന്നാണ് എയർടെൽ അടക്കം കമ്പനികൾ ടെലികോം സ്പെക്ട്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വൻ കുടിശ്ശിക തുക തിരിച്ചടക്കാൻ തുടങ്ങിയത്.
2006-2007 സാമ്പത്തിക വർഷം മുതൽ 2019 വരെയുള്ള കുടിശ്ശിക സ്വന്തം നിലക്ക് കണക്കാക്കിയാണ് തിരിച്ചടക്കുന്നതെന്ന് എയർടെൽ അറിയിച്ചു. ആകെ 35,586 കോടി രൂപയാണ് കമ്പനിയുടെ കുടിശ്ശിക. 10,000 കോടി അടച്ച സമയത്ത് ഭാരതി എയർടെല്ലിനു കീഴിലെ എല്ലാ കമ്പനികളുടെയും ബാധ്യത കണക്കിലെടുത്ത് 3000 കോടിയും കൂടാതെ 5000 കോടി മുൻകൂറായും കേന്ദ്രത്തിലേക്ക് അടച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.