നല്ല ദിനങ്ങൾ വരാനിരിക്കുന്നു; മാറ്റങ്ങൾ ഉചിത സമയത്തെന്ന് ജെയ്റ്റ്ലി
text_fieldsവാഷിങ്ടൺ: ഇന്ത്യ ഘടനാപരമായ മാറ്റങ്ങൾ സാമ്പത്തിക രംഗത്ത് കൊണ്ടുവന്നത് ഉചിത സമയത്തായിരുന്നുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വളർച്ച നിരക്ക് ഉയർന്നിരിക്കുന്ന സമയത്താണ് ഇന്ത്യ മാറ്റങ്ങൾ കൊണ്ട് വന്നത്. നല്ല ദിവനങ്ങളാണ് രാജ്യത്തിന് വരാനിരിക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് പിൻവലിക്കൽ, ജി.എസ്.ടി പോലുള്ള പരിഷ്കാരങ്ങൾ ദീർഘകാലത്തിൽ ഇന്ത്യക്ക് ഗുണകരമാവുമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. മറ്റ് രാജ്യങ്ങളാണ് സമ്പദ്വ്യവസ്ഥകളിലും മാന്ദ്യം പ്രകടമാണ്. ഇതുമായി താരത്മ്യം ചെയ്യുേമ്പാൾ ഇന്ത്യയുടെ നില മെച്ചമാണെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
എച്ച്1-ബി വിസകളുമായി അമേരിക്കയിലെത്തുന്നവർ അംഗീകൃത കുടിയേറ്റക്കാരാണ്. അവരോട് അമേരിക്കൻ സർക്കാറിെൻറ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ സമീപനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്ലി പറഞ്ഞു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിന്നാലെ യു.എസിൽ സന്ദർശനത്തിനെത്തിയതായിരുന്നു അരുൺ ജെയ്റ്റ്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.