കോർപ്പറേറ്റുകൾക്ക് കോടികളുടെ നികുതിയിളവ് നൽകിയിട്ടും വളർച്ചയുണ്ടായില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
text_fieldsന്യൂഡൽഹി: കോർപ്പറ്റ് നികുതിയും പലിശ നിരക്കും കുറച്ച തീരുമാനങ്ങൾ സമ്പദ്വ്യവസ്ഥയിൽ വീണ്ടും വളർച്ചയുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. കോവിഡ് മൂലമാണ് 2019-20 സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിലെ വളർച്ചാ നിരക്ക് 3.1 ശതമാനമായി ഇടിഞ്ഞത്. ഇത് മൂലമാണ് സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ ഫലം കാണാതെ പോയതെന്നും അദ്ദേഹം ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിൽ ലോക്ഡൗൺ അഞ്ച് ദിവസത്തേക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എങ്കിലും കോവിഡ് ഫെബ്രുവരി മുതൽ തന്നെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. രാജ്യത്തിെൻറ ഉപഭോഗം കോവിഡ് മൂലം ഫെബ്രുവരി മുതൽ തന്നെ ഇടിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വി ആകൃതിയിലായിരിക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവ്. മാന്ദ്യത്തിലേക്ക് പോയതിന് ശേഷം ഇന്ത്യ ശക്തമായി തിരിച്ചു വരും. റേറ്റിങ് ഏജൻസികൾ ഇന്ത്യയുടെ റേറ്റിങ് താഴ്ത്തിയത് കാര്യമാക്കുന്നിന്നില്ല. വായ്പ തിരിച്ചടക്കാൻ 100 ശതമാനം ശേഷി ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കുണ്ട്. 30ഒാളം രാജ്യങ്ങളുടെ റേറ്റിങ്, ഏജൻസികൾ താഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങൾ പണം നേരിട്ട് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചെറുകിട വ്യവസായങ്ങൾക്ക് സഹായം നൽകുകയാണ് സർക്കാറിെൻറ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് തൊഴിൽ കൂടുതലായി നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.