പ്രതിസന്ധി കനക്കുന്നു; മറ്റൊരു ബാങ്കിങ് ഇതര ധനകാര്യസ്ഥാപനം കൂടി തകർച്ചയുടെ വക്കിൽ
text_fieldsമുംബൈ: ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് ബാങ്കിങ് ഇതര ധനകാര്യ സ ്ഥാപനങ്ങളുടെ തകർച്ചയായിരുന്നു. റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ മേഖലകളിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ന ിർണായക സ്വാധീനം ചെലുത്തിയിരുന്നു. ഇപ്പോൾ വീണ്ടുമൊരു എൻ.ബി.എഫ്.സി കൂടി പ്രതിസന്ധി നേരിടുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന അൽറ്റികോയാണ് തകർച്ച അഭിമുഖീകരിക്കുന്നത്.
വിദേശബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടക്കുന്നതിൽ വീഴ്ച വന്നുവെന്ന് അൽറ്റികോ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ദുബൈയിലെ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവിലാണ് സ്ഥാപനം വീഴ്ച വരുത്തിയത്. 4,361.55 കോടിയുടെ കടമാണ് അൽറ്റികോ നേരിടുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
സ്ഥാപനം പ്രതിസന്ധിലാവുന്നത് ഇവരിൽ നിന്നും വായ്പ വാങ്ങുന്ന പല റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും വെല്ലുവിളി ഉയർത്തും. ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സചിൻ ബൻസാൽ അൽറ്റികോയിൽ 250 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. നേരത്തെ ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസേർച്ച് അൽറ്റികോയുടെ റേറ്റിങ് താഴ്ത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.