ഫ്ലിപ്കാർട്ടിനെ വെട്ടാൻ ബെസോസും അംബാനിയും ഒന്നിക്കുന്നു
text_fieldsമുംബൈ: ഇന്ത്യൻ റീടെയിൽ വിപണിയുടെ തലവര മാറ്റാൻ ആമസോൺ ഉടമ ജെഫ് ബെസോസും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നിക്കുന്നതായി റിപ്പോർട്ട്. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് റീടെയിലിൽ 26 ശതമാനം ഓഹരി വാങ്ങാനാണ് ബെസോസിൻെറ പദ്ധതി. ഫ്ലിപ്കാർട്ടിൽ വാൾമാർട്ട് നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ആമസോണിൻെറയും നീക്കം. 16 ബില്യൺ ഡോളറാണ് വാൾമാർട്ട് ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്തിയത്.
ബെസോസിൻെറ വിൽപനയിൽ ആഗോളതലത്തിലുള്ള പരിചയം, ടെക്നോളജി എന്നിവ ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാനാണ് അംബാനി നീക്കം നടത്തുന്നത്. സാമ്പത്തികമായി റിലയൻസ് റീടെയിലിൻെറ സ്ഥിതി അത്രക്ക് മെച്ചമല്ല. ഇKയൊരു സാഹചര്യത്തിൽ കൂടിയാണ് ബെസോസുമായി കൈകോർക്കാൻ അംബാനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയൊട്ടാകെ പടർന്ന് കിടക്കുന്ന റീടെയിൽ സാമ്രാജ്യമാണ് റിലയൻസിേൻറത്. 10,600 സ്റ്റോറുകളാണ് ഇന്ത്യയിൽ റിലയൻസിനുള്ളത്. പച്ചക്കറിയിൽ തുടങ്ങി ഇലക്ട്രോണിക് ഉൽപന്നങ്ങൾ വരെ റിലയൻസ് അവരുടെ സ്റ്റോറുകളിലൂടെ വിറ്റഴിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.