സമ്പന്നപ്പട്ടികയിൽ മുകേഷ് അംബാനിക്ക് കുതിപ്പ്
text_fieldsന്യൂഡൽഹി: ലോകത്തെ വൻ സമ്പന്നരുടെ പട്ടികയിൽ അംബാനിയുടെ തേരോട്ടം തുടരുന്നു. കഴിഞ്ഞയാഴ്ച വാറൻ ബഫറ്റിനെ പിന്തള്ളിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ടെസ്ല കമ്പനി മേധാവി ഇലോൺ മസ്ക്കിനേയും ഗൂഗ്ൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവരേയും പിറകിലാക്കി. 5,45,000 കോടി രൂപയാണ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി.
ബ്ലൂംബർഗിെൻറ ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയിലാണ് അംബാനി ലോക സമ്പന്നരിൽ ആറാമനായത്. അംബാനിയുടെ ഡിജിറ്റൽ മേഖല കമ്പനിയായ ജിയോയിൽ മാർച്ചിനു ശേഷം ഫേസ്ബുക്ക്, സിൽവർ ലേക്, ക്വാൽകോം തുടങ്ങിയ വൻകിട കമ്പനികൾ ശതകോടികളുടെ നിക്ഷേപം നടത്തിയത് ആസ്തി കൂടാൻ കാരണമായി.
അതേസമയം, അമേരിക്കയിൽ കഴിഞ്ഞയാഴ്ച സാങ്കേതിക കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞതിനെ തുടർന്ന് ലാരി പേജിെൻറ ആസ്തി 5,39,000 കോടിയിലേക്കും ബ്രിന്നിേൻറത് 5,23,000 കോടിയിലേക്കും ഇലോൺ മസ്ക്കിെൻറ സമ്പത്ത് 5,17,000 കോടിയിലേക്കും ചുരുങ്ങിയതോടെയാണ് അംബാനി ഇവർക്കു മുകളിലെത്തിയത്.
കഴിഞ്ഞയാഴ്ച 22,000 കോടി രൂപ സംഭാവനയായി നൽകിയതോടെ അമേരിക്കയിലെ വൻകിട ബിസിനസുകാരനും നിക്ഷേപകനുമായ വാറൻ ബഫറ്റിെൻറ ആസ്തിയിലും കുറവുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.