സമ്പദ്വ്യവസ്ഥ നാലു മാസത്തിനകം മെച്ചപ്പെടും; കയറ്റുമതി വർധിപ്പിക്കലിന് മുഖ്യ പരിഗണന -നീതി ആയോഗ് സി.ഇ.ഒ
text_fieldsമുംബൈ: അടുത്ത സാമ്പത്തിക പാദം കൂടി കഴിയുേമ്പാഴേക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്ന് നീതി ആയോഗ ് സി.ഇ.ഒ അമിതാഭ് കാന്ത്. വളർച്ച തിരികെ കൊണ്ടു വരാനുള്ള നടപടികൾ മോദി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് മുതൽ നാലു മാസത്തിനകം ഇത് സമ്പദ്വ്യവസ്ഥയിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ കയറ്റുമതി വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. ഇലക്ട്രോണിക്, ടെക്സ്റ്റൈൽ തുടങ്ങിയവയുടെ കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധ വേണം. യു.എസ്-ചൈന വ്യാപാര യുദ്ധം മുതലാക്കാൻ ഇന്ത്യക്ക് കഴിയണമെന്നും അമിതാഭ് കാന്ത് പറഞ്ഞു. കാർഷിക, കയറ്റുമതി മേഖലകളിൽ ഘടനാപരമായ മാറ്റം വേണം. എങ്കിൽ മാത്രമേ ഇന്ത്യക്ക് നഷ്ടപ്പെട്ട വളർച്ച തിരികെ പിടിക്കാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ജി.ഡി.പി കഴിഞ്ഞ ആറ് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കായ 5 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാണെന്ന് പുറത്തറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.