തേടിക്കൊണ്ടിരുന്ന ആ സ്റ്റാർട്ട്അപ്പ് കണ്ടെത്തി ആനന്ദ് മഹീന്ദ്ര; നിക്ഷേപിച്ചത് 7.5 കോടി
text_fieldsമുംബൈ: 2018ൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ ഒരു പ്രഖ്യാപനം നടത്തി. സോഷ്യൽ മീഡിയ രംഗത്തുള്ള ഏറ്റവും മികച്ച സ്റ്റാർട്അപ്പുകളിൽ നിക്ഷേപമിറക്കാൻ താൽപര്യമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നമ്മുടെ രാജ്യത്തിേൻറതായ ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം നല്ല ആശയമാണെന്നും അത്തരം ആശയവുമായി എത്തുന്ന മികച്ച സ്റ്റാർട്ട്അപ്പിൽ നിക്ഷേപം നടത്താൻ തയാറാണെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. മുൻ മഹീന്ദ്ര എക്സിക്യൂട്ടീവായിരുന്ന ജസ്പ്രീത് ബിന്ദ്രയോട് മികച്ച സ്റ്റാർട്ട്അപ്പുകളെ കണ്ടെത്താനുള്ള പരിശ്രമത്തിൽ തന്നെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഒടുവിൽ നീണ്ട രണ്ട് വർഷത്തെ തിരയലിന് ശേഷം രാജ്യത്തിെൻറ സ്വന്തം സോഷ്യൽ മീഡിയക്കായി അഹോരാത്രം പരിശ്രമിക്കുന്ന ഒരു സ്റ്റാർട്ട്അപ്പിനെ ആനന്ദ് മഹീന്ദ്ര കണ്ടെത്തി. ഗുരുഗ്രാമിലുള്ള ഹാപ്റാംപ് എന്ന സ്റ്റാര്‍ട്ട് അപ്പിൽ ഒരു മില്യൻ ഡോളർ (7.5കോടി രൂപ) ആണ് അദ്ദേഹം നിക്ഷേപിച്ചിരിക്കുന്നത്. ഐ.ഐ.ടി വഡോദരയില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ് ഹാപ്റാംപ്. ശുഭേന്ദ്ര വിക്രം, പ്രത്യുഷ് സിംഗ്, രജത് ഡാംഗി, മൊഫിദ് അന്‍സാരി എന്നീ യുവാക്കളാണ് ഹാപ്റാംപിന് പിന്നിലുള്ളത്.
Took 2 yrs, but I finally found the start-up I was looking for! @Hapramp is indigenous, built by 5 young founders & brings together a best-in-class combination of creativity, technology & data protection. Look out for @gosocial_app their social networking platform. @j_bindra https://t.co/9mFwzjQXjF
— anand mahindra (@anandmahindra) June 10, 2020
വെബ് 3.0 സോഷ്യൽ നെറ്റ്വർക് നിർമിച്ചുകൊണ്ടിരിക്കുകയാണ് ഹാപ്റാംപ്. വളർന്നുവരുന്ന ഡിജിറ്റൽ സാേങ്കതി വിദ്യകൾകൊണ്ടാണ് ഇത് നിർമിക്കുന്നത്. മികച്ച ഉള്ളടക്കം നൽകുന്നവർക്ക് പ്രതിഫലം നൽകുന്നതും സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതുമടക്കം അവർക്ക് വ്യക്തമായ ഒരു ബിസിനസ് മോഡലുണ്ട്. ഏറ്റവും വലിയ പ്രത്യേകത ഇത് ഇന്ത്യയിൽ പ്രദേശികമായി നിർമിക്കുന്നു എന്നുള്ളതാണ്. -ജസ്പ്രീത് ബിന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.