റഫാൽ വിവാദങ്ങൾക്കിടെ ഗുജറാത്തിൽ 648 കോടിയുടെ കരാർ സ്വന്തമാക്കി അംബാനി
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ വിമാനത്താവളം നിർമിക്കാൻ അനിൽ അംബാനിക്ക് 648 കോടിയുടെ കരാർ. രാജ്കോട്ടിലെ ഹിരാസറിൽ വിമ ാനത്താവളം നിർമിക്കുന്നതിനാണ് എയർേപാർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയാണ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് കരാർ നൽകിയത്. റഫാൽ കരാറുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നില നിൽക്കുന്നതിനിടെയാണ് പുതിയ നീക്കം
ഒമ്പതോളം പേരെ പിന്തള്ളിയാണ് അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കരാർ സ്വന്തമാക്കിയത്. എൽ&ടി, അഫ്കോൻസ്, ദിലിപ് ബിൽഡ് കൺസ്ട്രക്ഷൻസ്, ഗായത്രി പ്രൊജക്ട് തുടങ്ങിയ കമ്പനികളെയെല്ലാം പിന്തള്ളിയാണ് അനിലിെൻറ നേട്ടം. സാേങ്കതിക മികവിൽ 92.2 എന്ന ഉയർന്ന സ്കോർ നേടിയാണ് അനിൽ അംബാനി കരാർ സ്വന്തമാക്കിയത്.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോകുന്ന ദേശീയപാതയുടെ സമീപത്താണ് പുതിയ വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളത്തിെൻറ ഡിസൈനിങ്, എൻജിനീയറിങ്, റൺവേകളുടെ നിർമാണം, ടാക്സിവേ, അപ്രോൺ, ഫയർ സ്റ്റേഷൻ എന്നിവയുടെ നിർമാണം ടെസ്റ്റനിങ് ആൻഡ് കമീഷനിങ് ഒാഫ് ഇൻസ്ട്രുമെൻറ് ലൈറ്റനിങ് സിസ്റ്റം എന്നിവയെല്ലാമാണ് അനിൽ അംബാനിയുടെ കമ്പനി നിർവഹിക്കുക. 30 മാസം കൊണ്ട് വിമാനത്താവളത്തിെൻറ നിർമാണം പുർത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.