ചേട്ടൻ വീണ്ടും പാരയായി; തകർന്നടിഞ്ഞ് ആർകോം
text_fieldsമുംബൈ: വയർലെസ്സ്, ഡി.ടി.എച്ച് സേവനങ്ങൾ നിർത്താനൊരുങ്ങി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസ്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത 30 ദിവസനുള്ളിൽ വയർലെസ്സ് സേവനങ്ങൾ നിർത്തുമെന്ന് റിലയൻസ് ജീവനക്കാരെ അറിയിച്ചതായാണ് വിവരം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്ന് വരവാണ് റിലയൻസ് കമ്യൂണിക്കേഷന് തിരിച്ചടിയായത്.
റിലയൻസിെൻറ ഉടമസ്ഥതയിലുള്ള ഡി.ടി.എച്ച് സേവനങ്ങളുടെ ലൈസൻസ് നവംബർ 21ന് തീരുകയാണ്. ഇനി ലൈസൻസ് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. കമ്പനി വക്താവ് ഒൗദ്യോഗികമായി ഇക്കാര്യം അറിയിച്ച് കഴിഞ്ഞു. അതേസമയം, പുതിയ രൂപത്തിൽ സേവനങ്ങളെല്ലാം അവതരിപ്പിക്കുമെന്നും വാർത്തകളുണ്ട്.
മൊബൈൽ സേവനം നിർത്തിയാലും റിലയൻസ് ടവറുകൾ വിൽക്കില്ലെന്നാണ് സൂചന. പല മൊബൈൽ സേവനദാതാക്കളും റിലയൻസിെൻറ ടവറുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന 2ജി സേവനം മാത്രം നിർത്തി മറ്റ് മൊബൈൽ സേവനങ്ങൾ റിലയൻസ് തുടരുമെന്നും വാർത്തകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.