ചൈന വിട്ട് ആപ്പിൾ ഇന്ത്യയിലേക്ക്; ഫോണുകൾക്ക് വില കുറയുമോ?
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ മെയ്ക്ക് ഇൻ ഇന്ത്യ എന്ന ആശയം രാജ്യത്ത് കൂടുതൽ കരുത്താർജ്ജിക്കുകയാണ്.ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ അവരുടെ ഫോണുകളുടെ അസംബ്ലിങ് ഇന്ത്യയിൽ തുടങ്ങുന്നതായി റിപ്പോർട്ട്.
ഏപ്രിലിൽ ആപ്പിൾ പുറത്തിറക്കിയ എസ്.ഇ 2െൻറ അസംബ്ലിങ് ഇന്ത്യയിൽ നടത്താൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഐഫോണിന് അസംസ്കൃത വസ്തുക്കൾ നൽകുന്ന കമ്പനിയോട് ഉൽപന്നങ്ങൾ ചൈനയിലേക്ക് അയക്കാതെ ഇന്ത്യയിലേക്ക് നൽകാൻ ആപ്പിൾ ആവശ്യപ്പെട്ടുവെന്നാണ് വാർത്തകൾ. ഇന്ത്യയിൽ ഫോണിെൻറ അസംബ്ലിങ് തുടങ്ങിയാൽ നികുതിയിനത്തിൽ ആപ്പിളിന് 20 ശതമാനം ലാഭിക്കാം. അങ്ങനെയെങ്കിൽ എസ്.ഇക്ക് ഇന്ത്യയിൽ വില കുറയും. എന്നാൽ, ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്താൻ ആപ്പിളോ അവർക്കായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്ട്രണോ തയാറായിട്ടില്ല.
ആപ്പിളിെൻറ ബജറ്റ് ഫോണായ എസ്.ഇ 2 ഏപ്രിലിലാണ് പുറത്തിറങ്ങിയത്. 42,500 രൂപയാണ് എസ്.ഇ 2െൻറ ഇന്ത്യയിലെ വില. യു.എസിലെ വിലയേക്കാൾ 40 ശതമാനം കൂടതലാണ് ഐഫോൺ എസ്.ഇക്ക് ഇന്ത്യയിൽ. അസംബ്ലിങ് ഇന്ത്യയിൽ തുടങ്ങുന്നതോടെ വൺ പ്ലസ്, ഷവോമി, അസൂസ് തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ കനത്ത വെല്ലുവിളി ഉയർത്താൻ കഴിയുമെന്നാണ് ആപ്പിളിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.