പാരഡൈസ് രേഖകൾ: ആപ്പിൾ കമ്പനിയും നികുതി വെട്ടിച്ചു
text_fieldsലണ്ടൻ: ലോകത്തെ സ്വാധീനമുള്ള വ്യക്തികളും സ്ഥാപനങ്ങളും നികുതിയിളവുള്ള ചെറുരാജ്യങ്ങളിൽ നടത്തിയ വൻ വിദേശനിക്ഷേപങ്ങളെക്കുറിച്ച് പറയുന്ന പാരഡൈസ് രേഖകളിൽ ഇലക്ട്രോണിക് നിർമാണരംഗത്തെ ഭീമൻമാരാ യു.എസ് കമ്പനി ആപ്പിളും. ബ്രിട്ടനും ഫ്രാൻസിനുമിടയിലെ ഇംഗ്ലീഷ് ചാനലിൽ സ്ഥിതിചെയ്യുന്ന ചാനൽ ദ്വീപുകളിൽ അനധികൃത നിക്ഷേപം നടത്തിയാണ് ആപ്പിൾ നികുതിവെട്ടിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപബ്ലിക് ഒാഫ് അയർലണ്ടിൽ ആപ്പിൾ നടത്തിയ നികുതി ക്രമക്കേടുകൾക്കെതിരെ അവിടുത്തെ സർക്കാർ 2013ൽ നടത്തിയ നടപടികൾക്ക് ശേഷമാണ് ചാനൽ ദ്വീപുകളിലെ ജഴ്സിയിലേക്ക് കമ്പനി നിക്ഷേപം മാറ്റിയത്. ബ്രിട്ടെൻറ കീഴിലുള്ള സ്വയംഭരണ പ്രദേശങ്ങളാണ് ചാനൽ ദ്വീപുകൾ. ശതകോടിക്കണക്കിന് വരുന്ന തങ്ങളുടെ വരുമാനമാണ് ആപ്പിൾ ചാനൽ ദ്വീപിലേക്ക് മാറ്റിയതെന്നും ഇതിലൂടെ വൻ നികുതി വെട്ടിപ്പാണ് കമ്പനി നടത്തിയതെന്നും പാരഡൈസ് രേഖകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ പറയുന്നു. േലാകേത്തറ്റവും അധികം നികുതി കൊടുക്കുന്നത് തങ്ങളാണ് എന്നാണ് ആപ്പിളിെൻറ വാദം. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ തങ്ങൾ രണ്ടേകാൽ ലക്ഷം കോടി രൂപയോളം നികുതിയിനത്തിൽ അടച്ചതായി ആപ്പിൾ ബി.ബി.സിയോട് പറഞ്ഞു. എന്നാൽ, 2014 വരെ ആപ്പിൾ, മറ്റു ചില ബഹുരാഷ്ട്ര കമ്പനികളെപോലെ, അയർലണ്ടിലെയും അമേരിക്കയിലെയും നികുതി നിയമങ്ങളിലെ ദുർബലവശങ്ങൾ ഉപയോഗപ്പെടുത്തുകയും വൻതുക നികുതിയിനത്തിൽ ലാഭിച്ചിരുന്നെന്നും ബ്രിട്ടീഷ് മാധ്യമം ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്തു.
അയർലണ്ടിലും യു.എസിലും കോർപറേഷൻനികുതി നിരക്ക് യഥാക്രമം 12.5 ശതമാനം, 35 ശതമാനം ആണെന്നിരിക്കെ ആപ്പിളിെൻറ നികുതിയടവ് മിക്കപ്പോഴും അഞ്ച് ശതമാനമായിരുന്നെന്നും, ചിലപ്പോൾ ഇത് രണ്ട് ശതമാനത്തിലും താഴെയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. അയർലണ്ടിൽ രജിസ്റ്റർ െചയ്ത ഒരു ആപ്പിൾ കമ്പനിയുടെ നികുതിയടവ് ഒരു വർഷം വെറും 0.005 ആയിരുന്നെന്ന് യൂറോപ്യൻ കമീഷൻ കണ്ടെത്തിയിരുന്നു. അയർലണ്ടിലെ ആപ്പിളിെൻറ ഇടപാടുകളെ കുറിച്ച് 2013ൽ യൂറോപ്യൻ യൂനിയൻ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനെ തുടർന്ന് െഎറിഷ് സർക്കാർ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നികുതി വെട്ടിപ്പ് തുടരാൻ ആപ്പിൾ തങ്ങളുടെ െഎറിഷ് വ്യാപാരത്തിെൻറ കേന്ദ്രമായി ചാനൽ ദ്വീപായ ജഴ്സി െതരഞ്ഞെടുത്തതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.