വൈകിക്കേണ്ട; ജി.എസ്.ടി രജിസ്ട്രേഷന്‍
text_fieldsഈ വര്‍ഷത്തെ ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ലാത്തത് ചരക്കുസേവന നികുതി (ജി.എസ്.ടി) നിലവില്‍വരുന്നതിനാലാണ്. ജി.എസ്.ടി പടിവാതില്‍ക്കലത്തെിക്കഴിഞ്ഞു. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വ്യാപാരികളാണ് ജി.എസ്.ടി രജിസ്ട്രേഷന്‍ നടത്തേണ്ടത്.
പലവട്ടം സമയം നീട്ടിയിട്ടും ഒരുലക്ഷത്തിലധികം വ്യാപാരികള്‍ പേരുവിവരങ്ങള്‍ ചേര്‍ക്കാന്‍ ബാക്കിയാണ് എന്നാണ് ജി.എസ്.ടി വെബ്സൈറ്റ് വിശദീകരിക്കുന്നത്. നിലവില്‍, സംസ്ഥാനത്തുനിന്ന് ജി.എസ്.ടി രജിസ്ട്രേഷന്‍ നടത്തിയത് 60.98 ശതമാനം വ്യാപാരികളാണ്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും സമര്‍പ്പിച്ച് എന്‍റോള്‍മെന്‍റ് നടത്തിയ വ്യാപാരികളുടെ എണ്ണംനോക്കുമ്പോള്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ് എന്നത് വേറെകാര്യം. ഈമാസം അവസാനത്തിന് മുമ്പ് ജി.എസ്.ടി രജിസ്ട്രേഷന്‍ നടത്തണമെന്നാണ് ഒടുവില്‍ വന്ന നിര്‍ദേശം.
കേരള ടാക്സസ് വെബ്സൈറ്റില്‍ ഇക്കാര്യം മുന്നറിയിപ്പായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. നിലവില്‍ വാണിജ്യനികുതി വകുപ്പ് രജിസ്ട്രേഷനുള്ള വ്യാപാരികളാണ് ജി.എസ്.ടി സംവിധാനത്തിലേക്ക് എന്‍റോള്‍ ചെയ്യേണ്ടത്. വ്യക്തിപരം, വ്യാപാര സംബന്ധം തുടങ്ങിയ വിവരങ്ങളും രേഖകളും ജി.എസ്.ടി വെബ്സൈറ്റില്‍ രജിസ്ട്രേഷനില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. വാണിജ്യനികുതി വകുപ്പിന്‍െറ www. keralataxes. gov.in വെബ്സൈറ്റില്‍ വ്യാപാരികള്‍ക്ക് ഇപ്പോഴുള്ള യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് കെവാറ്റില്‍ ലോഗിന്‍ ചെയ്ത് www.gst.gov.in എന്ന ജി.എസ്.ടി വെബ്സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയും.
ജി.എസ്.ടി എന്‍റോള്‍മെന്‍റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഇവിടെ ലഭ്യമാകും. തുടര്‍ന്ന് സ്വന്തമായി പാസ്വേര്‍ഡും യൂസര്‍ ഐ.ഡിയും സൃഷ്ടിക്കാം. തുടര്‍ന്ന് വെബ്സൈറ്റില്‍ കാണുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് രേഖകളും വിവരങ്ങളും അപ്ലോഡ് ചെയ്ത്, രേഖപ്പെടുത്തിയ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൊണ്ട് സാധുത വരുത്തണം. സംശയ നിവാരണത്തിന് വാണിനികുതി ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊപ്രൈറ്റര്‍ ഷിപ്പിലുള്ള വ്യാപാരികള്‍ക്ക് ഡിജിറ്റര്‍ സിഗ്നേച്ചര്‍ ഇല്ളെങ്കിലും ആധാര്‍ ഉപയോഗിച്ച് ഇ-സിഗ്നേച്ചര്‍ ചെയ്യാം.
സംശയനിയവാരണത്തിന് ഫോണ്‍ നമ്പറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ഫോണില്‍നിന്ന് 0471155300 എന്ന നമ്പറിലും മറ്റ് നെറ്റ്വര്‍ക്കുകളില്‍നിന്ന് 04712115098 എന്ന നമ്പറിലും സംശയങ്ങള്‍ പരിഹരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.