ലിക്വിഡിറ്റി പ്രതിസന്ധി: നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല- ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: സമ്പദ്വ്യവസ്ഥയിലെ നിലവിലെ സാഹചര്യങ്ങളിൽ നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സമ്പദ്വ്യവസ്ഥയിലുണ്ടായ ലിക്വിഡിറ്റി പ്രതിസന്ധി മറികടക്കാൻ ഇടപെടുമെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. ഒാഹരി വിപണി വ്യാപാരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ജെയ്റ്റ്ലിയുടെ ട്വീറ്റ്.
ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവക്ക് പണത്തിന് കടുത്ത ക്ഷാമമുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ഇത് വെള്ളിയാഴ്ച ഒാഹരി വിപണിയിൽ തകർച്ചക്ക് കാരണമായി. ഇതിന് പിന്നാലെയാണ് ജെയ്റ്റ്ലിയുടെ പ്രസ്താവന പുറത്ത് വന്നത്.ലിക്വിഡിറ്റി പ്രതിസന്ധി അനുഭവപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഇത് മറികടക്കാൻ സർക്കാർ ആവശ്യമായ സഹായം നൽകും. റിസർവ് ബാങ്കും സെബിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ വേണ്ട ഇടപെടൽ നടത്തുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
അതേ സമയം, ജെയ്റ്റ്ലിയുടെ പ്രസ്താവനക്ക് ശേഷവും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ഒാഹരി വില ഇടിഞ്ഞു. ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ് 3.8 ശതമാനവും എൽ.െഎ.സി ഹൗസിങ് ഫിനാൻസ് 2.8 , കാൻ ഫിൻ ഹോംസ് 2, മുത്തൂറ്റ് ഫിനാൻസ് 4 ശതമാനവും നഷ്ടം രേഖപ്പെടുത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.