Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​...

നോട്ട്​ നിരോധനത്തി​െൻറ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ല- ജെയ്​റ്റ്​ലി

text_fields
bookmark_border
നോട്ട്​ നിരോധനത്തി​െൻറ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ല- ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: ​നോട്ട്​ നിരോധനത്തി​​െൻറ ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. സമ്പദ്​വ്യവസ്ഥയിൽ പോസിറ്റീവായ ​മാറ്റമാണ്​ നോട്ട്​ നിരോധനം ഉണ്ടാക്കിയത്​. തീരുമാനം മൂലം ഡിജിറ്റൽ ഇടപാടുകൾ കുത്തനെ കൂടിയെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവരാണ്​ ഇപ്പോൾ നോട്ട്​ നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. തീരുമാനത്തിന്​ ശേഷം ആദായ നികുതി നൽകുന്നവരുടെ എണ്ണം വർധിച്ചതായും ജെയ്​റ്റ്​ലി പറഞ്ഞു.

​നോട്ട്​ നിരോധനത്തിന്​ ശേഷം ഭൂരിപക്ഷം 1000 രൂപ നോട്ടുകൾ തിരിച്ചെത്തിയ വിവരം ആർ.ബി.​െഎ ബുധനാഴ്​ചയാണ്​ ഒൗദ്യോഗികമായി പുറത്ത്​ വിട്ടത്​. 99 ശതമാനം 1000 നോട്ടുകളും തിരിച്ചെത്തിയെന്നാണ്​ ആർ.ബി.​െഎ അറിയിച്ചത്​. ഇതിന്​ പിന്നാലെയാണ്​ പ്രതിപക്ഷം കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbidemonitisationarun jaitilymalayalam news
News Summary - Arun jaitily statement on demonitisation-Business news
Next Story