ഒറ്റയടിക്ക് സാമ്പത്തിക രംഗത്ത് മാറ്റമുണ്ടാക്കാനാവില്ല- ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ചെറിയ മാറ്റങ്ങളാണ് വരുത്തുന്നത്. ധീരമായ നടപടികളാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. പ്രതിസന്ധി താൽക്കാലികം മാത്രമാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
നിക്ഷേപത്തിനുള്ള സാഹചര്യം സർക്കാർ എളുപ്പമാക്കി. നോട്ട് നിരോധനം പണത്തിെൻറ അജ്ഞാത ഉറവിടം ഇല്ലാതാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ജി.എസ്.ടിയെ അനുകൂലിക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമാക്കിയവരാണ് സർക്കാറിനെ ഇപ്പോൾ കുറ്റം പറയുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
സർക്കാറിെൻറ നയങ്ങളെ വിമർശിക്കുന്നവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള നേതൃത്വമാണ് രാജ്യം ഭരിക്കുന്നതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
വളർച്ച നിരക്ക് മൂന്ന് വർഷത്തിനിടയിലെ താഴ്ന്ന നിലയിലേക്ക് എത്തിയതോടെയാണ് കേന്ദ്രസർക്കാറിെൻറ സാമ്പത്തിക നയങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളുയർന്നത്. പ്രതിപക്ഷവും യശ്വന്ത് സിൻഹയെ പോലുള്ള ബി.ജെ.പി നേതാക്കളും വിമർശനവുമായി രംഗത്തെത്തിയതോടെ എൻ.ഡി.എ സർക്കാർ കടുത്ത പ്രതിരോധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.