നോട്ട് നിരോധനം കള്ളപ്പണം കണ്ടുപിടിക്കാൻ സഹായകമായി -ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: സമ്പദ്വ്യവസ്ഥയെ നിയമപരമാക്കാനുള്ള സുപ്രധാന കാൽവെപ്പായിരുന്നു നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നോട്ട് നിരോധനത്തിെൻറ രണ്ടാം വാർഷികത്തിലാണ് മോദി സർക്കാറിെൻറ വിവാദ തീരുമാനത്തെ പിന്തുണച്ച് അരുൺ ജെയ്റ്റ്ലി വീണ്ടും രംഗത്തെത്തിയത്.
കള്ളപണം കണ്ടുപിടിക്കാനും നികുതി വരുമാനം കൂട്ടാനും നോട്ട് നിരോധനം ഇന്ത്യൻ സർക്കാറിനെ സഹായിച്ചു. സമ്പദ്വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസർക്കാറിെൻറ സുപ്രധാന കാൽവെപ്പായിരുന്നു ഇതെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. തെൻറ ബ്ലോഗിലെഴുതിയ കുറിപ്പിലുടെയാണ് ജെയ്റ്റ്ലി വീണ്ടും നോട്ട് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തിയത്. അതേസമയം, നോട്ട് നിരോധനത്തിെൻറ രണ്ടാം വാർഷികത്തിൽ സർക്കാറിനെതിരെ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. ഇതിനായി ട്വിറ്ററിലുടെ പ്രചരണം നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
2016 നവംബർ എട്ടിനാണ് 500,1000 രൂപയുടെ നോട്ടുകൾ നിരോധിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യയിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.