നോട്ട് പിൻവലിച്ചത് മൂലമുണ്ടായ നഷ്ടം ജി.എസ്.ടിയിലൂടെ നികത്തും- ജെയ്റ്റ്ലി
text_fieldsമുംബൈ: നോട്ട്പിൻവലിക്കൽ സാമ്പത്തിക രംഗത്ത് തിരിച്ചടിയുണ്ടാക്കിയതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. സാമ്പത്തിക രംഗത്തിന് തീരുമാനം താൽകാലിക തിരിച്ചടിയുണ്ടാക്കിയതായി ജെയ്റ്റലി പറഞ്ഞു. എന്നാൽ ദീർഘകാലത്തിൽ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടി മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഉൽപ്പന്ന സേവന നികുതി നടപ്പിലാവുേമ്പാൾ കൂടുതൽ നികുതി വരുമാനം സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാറിനും ലഭിക്കും. ഇത് ഉപയോഗിപ്പെടുത്തി ഇപ്പോഴുണ്ടായ തിരിച്ചടി മറികടക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു.
കേന്ദ്രസർക്കാർ പുതുതായി നടപ്പിലാക്കാൻ പോവുന്ന ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ജൂൈല മുതലെങ്കിലും പുതിയ സംവിധാനത്തിലേക്ക് മാറാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. നികുതി വെട്ടിപ്പ്വൻതോതിൽ രാജ്യത്ത് നടക്കുന്നുണ്ട്. സർക്കാറുകൾക്ക് ലഭിക്കേണ്ട വരുമാനത്തിെൻറ വലിയൊരു പങ്കും ഇങ്ങനെ നഷ്ടമാവുന്നുണ്ട്. ഇത്തരം പ്രവണതകളെ തടയാനാണ് നോട്ട് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. താൽകാലികമായ പ്രശ്നങ്ങളുണ്ടായെങ്കിലും ദീർഘകാലത്തിൽ ഇത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവും. സമാന്തര സമ്പദ്വ്യവസ്ഥക്ക് തടയിടാനും തീരുമാനം സഹായിച്ചെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാറുകൾ നല്ല പിന്തുണക്ക്നൽകുന്നുണ്ടന്ന് പറഞ്ഞ ജെയ്റ്റ്ലി ഇത് നടപ്പിലാക്കുന്നതിെൻറ അവസാനഘട്ടത്തിലാണ്കേന്ദ്രസർക്കാറെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.