മലയാളികള്‍ എല്ലാം അതിജീവിക്കുന്നവരാണ്
text_fieldsകണ്ണൂര്‍: ഏത് പ്രതിസന്ധിയുണ്ടായാലും അതെല്ലാം മറക്കാനും അതിജീവിക്കാനുമുള്ള കഴിവാണ് മലയാളിയുടെ മുന്നോട്ടുള്ള ചാലകശക്തിയെന്ന് അരൂഹ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് റീജനല്‍ ഡയറക്ടര്‍ ഒ.എന്‍. അസറുദ്ദീന് അഭിപ്രായപ്പെട്ടു.
അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതിസന്ധിയെയും മലയാളി അതിജീവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ ടൂറിസത്തിെൻറ പ്രാധാന്യം ഏറെ വലുതാണ്. ഇപ്പോഴത്തെ പ്രതിസന്ധി ടൂര്‍സ് ആന്‍ഡ് ട്രാവല്‍ മേഖലയുടെ നട്ടെല്ലൊടിക്കുന്നതാണ്. കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മേഖല സാധാരണ നിലയിലേക്ക് എത്താനെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മൂന്നുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് എയര്‍ മേധാവിയുടെ അഭിപ്രായം.
ലോകത്തിെൻറ എല്ലായിടത്തും മലയാളികള്‍ ഉള്ളതുതന്നെയാണ് ഈ മേഖലയുടെ പ്രതീക്ഷ. മലയാളികള്‍ ഉള്ളിടത്തോളം യാത്രയും ഉണ്ടാകും. കാര്യങ്ങള്‍ പോസിറ്റിവായി കാണാന്‍ മലയാളിക്ക് കഴിവുണ്ട്. കോവിഡ് ഭീഷണി ഏറ്റവും ആദ്യം ‘ഷോക്ക്’ ആയത് ഈ മേഖലക്കാണ്. ഈ ഷോക്കില്‍ നിന്ന് അവസാനം മോചനം കിട്ടുന്നതും ഈ മേഖലക്ക് തന്നെയാണ്. സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന കിട്ടേണ്ടതുണ്ട്.
പ്രതിസന്ധിക്കുമുമ്പ് ഒട്ടേറെ സ്ഥാപനങ്ങള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ചില വിമാന കമ്പനികള്‍ ടിക്കറ്റുകളുടെ വില തിരിച്ചു കൊടുത്തിട്ടുണ്ടെങ്കിലും ഒട്ടേറെ കമ്പനികള്‍ അത് ചെയ്തിട്ടില്ല. പകരം ഒരു വര്‍ഷത്തിനിടെ യാത്രക്കാരന് ഒരു തവണ യാത്ര ചെയ്യാമെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. മാത്രമല്ല, ടിക്കറ്റ് ബുക്ക് െചയ്ത പലരും ഏജൻറുമാരുടെ ബന്ധുക്കളോ പരിചയക്കാരോ ആയിരിക്കും. ഇവർ യാത്രയോടനുബന്ധിച്ചായിരിക്കും ടിക്കറ്റ് ചാർജ് നല്‍കുന്നത്. അത്തരത്തില്‍ ഏജൻറുമാര്‍ക്ക് പണം കിട്ടാത്ത സംഭവങ്ങളും ഒട്ടേറെയുണ്ട്.
ഫലത്തില്‍ ഫണ്ട് ബ്ലോക്കായി കിടക്കുന്ന സ്ഥിതിയുണ്ട്. ഇത് സാമ്പത്തിക പ്രയാസം രൂക്ഷമാക്കുന്നതാണ്. റീഫണ്ട് ചെയ്യുന്ന തുക സ്ഥാപനങ്ങള്‍ക്ക് നേരിട്ട് കിട്ടുന്നില്ല. മറ്റൊരു ടിക്കറ്റ് നല്കിയാല് മാത്രമേ തുക കിട്ടുകയുള്ളു.
ഇപ്പോള്‍ ആഭ്യന്തര സര്‍വിസ് തുടങ്ങിയിട്ടുണ്ട്. അതൊന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാവില്ല. ആളുകള്‍ എത്രത്തോളം യാത്ര ചെയ്യാന്‍ തയാറാകുമെന്നതാണ് നോക്കേണ്ടത്. 2020നെ ഭയത്തോടെയാണ് യാത്രക്കാര്‍ കാണുന്നത്. 2021ലേക്ക് യാത്ര നോക്കാമെന്ന നിലപാടാണ് ഇവരില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം സാധ്യതയെ ആശ്രയിച്ചാകും ഈ മേഖലയുടെ തിരിച്ചുവരവ്. തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടെ നിലനില്പു തന്നെ ടൂറിസത്തെ ആശ്രയിച്ചാണ്. അത്തരം രാജ്യങ്ങള്‍ക്ക് നിലനില്ക്കണമെങ്കില് ടൂറിസം മേഖല ഉണരണം. അതിനുള്ള ശ്രമം ആ രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രക്കാര്‍ കൂടാനും സാധ്യതയുണ്ട്. അത്തരം രാജ്യങ്ങള്‍ക്കും പ്രതിസന്ധി അതിജീവിക്കേണ്ടതുണ്ട്. അതിനായി അത്തരം രാജ്യങ്ങള്‍ക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.