ആസ്തി വിൽപന: ബി.എസ്.എൻ.എൽ ബോർഡ് യോഗം 15ന്
text_fieldsതൃശൂർ: ആസ്തി വിൽപനയിൽ തീരുമാനമെടുക്കാൻ ബി.എസ്.എൻ.എൽ ഡയറക്ടർ ബോർഡിെൻറ അസാധാരണ യോഗം ഈ മാസം 15ന് ചേരും. നവീകരണ പദ്ധതിയിലെ പ്രധാന ഇനമായ ആസ്തി വിൽപനക്കായി കണ്ടെത്തിയ ഭൂമിയുടെയും കെട്ടിടത്തിെൻറയും കാര്യത്തിൽ തീരുമാനമെടുക്കാനാണ് യോഗം. വിൽപന സംബന്ധിച്ച കാര്യങ്ങൾക്ക് ബോർഡിനെ അധികാരപ്പെടുത്തും. 8500 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി ബോണ്ടുകൾ ഇറക്കാനുള്ള അധികാരവും ബോർഡിന് നൽകും. ആസ്തി വിൽപനയിൽനിന്നുള്ള പണം വായ്പ തിരിച്ചടവ്, പ്രവർത്തന ചെലവ് എന്നിവക്കാണ് വിനിയോഗിക്കുക.
രാജ്യത്ത് കണ്ണായ സ്ഥലങ്ങളിൽ ആസ്തിയുള്ള ബി.എസ്.എൻ.എൽ ഇതിൽ ചിലത് വിറ്റോ മറ്റു രീതിയിൽ കൈമാറിയോ ധനാഗമനത്തിന് വഴി തേടുകയാണ്. നവീകരണ പാക്കേജിൽ ഒരിനമായിരുന്ന ജീവനക്കാരുടെ സ്വയം വിരമിക്കലിനാണ് ആദ്യ പരിഗണന നൽകിയത്. 80,000ഓളം ജീവനക്കാർ പിരിഞ്ഞുപോയ ശേഷം ആസ്തി വിൽപനയിലേക്ക് കടക്കുേമ്പാഴും കമ്പനിയുടെ പുരോഗതിക്ക് നിർണായകമായ 4-ജി തുടങ്ങിയ വികസന കാര്യങ്ങൾ ഇഴയുകയാണ്.
4-ജി ഉപകരണങ്ങൾ തദ്ദേശീയമായി വാങ്ങണമെന്ന നിബന്ധനയാണ് ബി.എസ്.എൻ.എല്ലിന് വിനയാകുന്നത്. ഇതിനിടെ, സ്വയം വിരമിച്ചവർക്ക് വാഗ്ദാനം ചെയ്ത എക്സ്ഗ്രേഷ്യ വിതരണത്തിൽ കമ്പനി മാറ്റം വരുത്തി.
ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷത്തിെൻറ ആദ്യ പകുതിയിലും രണ്ടു ഗഡുക്കളായി എക്സ്ഗ്രേഷ്യ നൽകുമെന്നാണ് പറഞ്ഞതെങ്കിലും മൂന്നിലൊന്ന് മാത്രമാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.