വി.ജി സിദ്ധാർഥയുടെ ഒപ്പിൽ സംശയം പ്രകടിപ്പിച്ച് ആദായനികുതി വകുപ്പ്
text_fieldsന്യൂഡൽഹി: കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാർഥ കമ്പനി പ്രൊമോട്ടർമാർക്ക് എഴുതിയ കത്തിൻെറ ആധികാരികതയിൽ സംശയം പ്രക ടിപ്പിച്ച് ആദായ നികുതി വകുപ്പ്. കമ്പനിയുടെ വാർഷിക റിപ്പോർട്ടുകളിൽ സിദ്ധാർഥ ഇടാറുളള ഒപ്പല്ല കത്തിലുള്ളതെന ്നാണ് ആദായ നികുതി വകുപ്പിൻെറ വാദം.
കർണാടകയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻെറ വീട് റെയ്ഡ് ചെയ്തതതിനെ തുടർന്നാണ് സിദ്ധാർഥക്കെതിരായ കേസ് ആദായ നികുതി വകുപ്പ് ആരംഭിക്കുന്നതെന്നും ഏജൻസി അറിയിക്കുന്നു. കഫേ കോഫി ഡേ അനധികൃത പണമിടപാടുകൾ നടത്തിയെന്നതിന് കൃത്യമായ തെളിവുകൾ ആദായ നികുതി വകുപ്പിൻെറ കൈവശം ഉണ്ട്. കണക്കുകളിൽ പെടാത്ത പണം കൈവശമുണ്ടെന്ന് സിദ്ധാർഥ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർഥ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലേക്ക് മംഗളൂരു പൊലീസ് എത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സിദ്ധാർഥയെ കാണാതായത്. സിദ്ധാർഥക്കായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.