Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിസന്ധിക്ക്​...

പ്രതിസന്ധിക്ക്​ അയവില്ല: വാഹന രജിസ്​ട്രേഷനുകളിൽ ഏഴ്​ ശതമാനം കുറവ്​

text_fields
bookmark_border
auto-industry
cancel

ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാഹന രജിസ്​ട്രേഷനുകളിലും ഇടിവ് ​. ജനുവരിയിൽ ഏഴ്​ ശതമാനം കുറവാണ് രജിസ്​ട്രേഷനുകളിൽ​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പ ാഴാണ്​ കുറവ്​ കണ്ടതെന്ന്​ ഫെഡറേഷൻ ഓഫ്​ ഓ​ട്ടോമൊബൈൽ ഡീലേഴ്​സ്​ അസോസിയേഷൻ പറഞ്ഞു.

മുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയുടെ രജിസ്​ട്രേഷനുകളിൽ കുറവുണ്ടായിട്ടുണ്ട്​. വരും ദിവസങ്ങളിലും ഇതേ രീതി തന്നെ തുടരാനാണ്​ സാധ്യതയെന്ന്​ എഫ്​.എ.ഡി.എ പ്രസിഡൻറ്​ ആശിഷ്​ ഹർഷരാജ്​ പറഞ്ഞു. ബി.എസ്​ 4ൽ നിന്ന്​ ബി.എസ്​ 6ലേക്കുള്ള മാറ്റത്തിലാണ്​ വാഹന വിപണി. ഇതും വിൽപന കുറയാൻ കാരണമായിട്ടുണ്ട്​​. വാഹന വിപണിയുടെ വളർച്ചക്കായി പ്രത്യേക പാക്കജുകളൊന്നും ബജറ്റ്​ പ്രഖ്യാപിക്കാത്തതും തിരിച്ചടിയാവുന്നു​ണ്ടെന്ന്​ ഹർഷരാജ്​ വ്യക്​തമാക്കി​.

കഴിഞ്ഞ വർഷത്തെ ഇരുചക്ര വാഹന രജിസ്​ട്രേഷനുകൾ 12.67 ലക്ഷമാണ്​. 13.89 ലക്ഷമായിരുന്നു ജനുവരി 2019ലെ വാഹന രജിസ്​ട്രേഷനുകൾ. 8.82 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​. മറ്റ്​ പാസഞ്ചർ വാഹനങ്ങളുടെ രജിസ്​ട്രേഷനും കുറയുകയാണ്​. 4.61 ശതമാനത്തി​​െൻറ കുറവ്​ പാസഞ്ചർ വാഹനങ്ങളിലും 6.89 ശതമാനത്തി​​െൻറ കുറവ്​ കൊമേഴ്​സ്യൽ വാഹനങ്ങളുടെ രജിസ്​ട്രേഷനിലുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsAuto industrySales Down
News Summary - Auto Registrations Fall 7% In January-Business news
Next Story