വാഹന വിപണിയിൽ പ്രതിസന്ധി തുടരുന്നു; ജനുവരിയിൽ വിൽപന 13 ശതമാനം ഇടിഞ്ഞു
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകൾ അനുദിനം വർധിക്കുന്നതിനിടെ വാഹന വിൽപനയിൽ വീണ്ടും ഇടിവ ്. ജനുവരിയിലെ വിൽപനയിൽ 13 ശതമാനത്തിെൻറ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജനുവരിയുമായി താരതമ്യം ചെയ്യ ുേമ്പാഴാണ് വാഹന വിൽപന കുറഞ്ഞത്.എല്ലാ വിഭാഗങ്ങളിലും വിൽപന ഇടിഞ്ഞിട്ടുണ്ട്.
വാഹനനിർമ്മാതാക്കളുടെ സംഘടനയായ സിയാമിെൻറ കണക്കുകളനുസരിച്ച് 17,39,975 വാഹനങ്ങളാണ് 2020 ജനുവരിയിൽ വിറ്റത്. 2019 ജനുവരിയിൽ 20,19,253 വാഹനങ്ങൾ വിറ്റ സ്ഥാനത്താണ് ഇടിവുണ്ടായിരിക്കുന്നത്. പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ 6.2 ശതമാനത്തിെൻറ ഇടിവ് രേഖപ്പെടുത്തി.
2019 ജനുവരിയിൽ 2,80,091 പാസഞ്ചർ വാഹനങ്ങൾ വിറ്റപ്പോൾ 2020ൽ ഇത് 2,62,714ലായി കുറഞ്ഞു. വാണിജ്യ വാഹനങ്ങളുടെ വിൽപനയിൽ 14.04 ശതമാനമാണ് ഇടിവ്. കാറുകളുടെ വിൽപനയിൽ 8.1 ശതമാനവും മോട്ടോർ സൈക്കിളുകളുടെ വിൽപനയിൽ 15.17 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
2020ൽ വാഹന വിൽപന മെച്ചപ്പെടുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. അതേസമയം കൊറോണ വൈറസ് ബാധയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ പ്രമുഖ വാഹന കമ്പനികൾക്കെല്ലാം ചൈനയിൽ നിർമ്മാണശാലകളുണ്ട്. കൊറോണ ശക്തമായതോടെ ചൈനയിലെ വാഹനനിർമ്മാതാക്കളുടെ നിർമ്മാണശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതും വിപണിക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.