ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിന് ഏറ്റവും കൂടുതൽ പണം നൽകിയത് അസിം പ്രേംജി; ലോകത്ത് മൂന്നാമത്
text_fieldsന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിരവധി വ്യവസായികൾ കോടിക്കണക്കിന് രൂപ ധനസഹായം നൽകിയിട്ടുണ്ട്. പി.എം കെയറിലേക്കും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പൊലീസുകാർക്കും ഇത്തരത്തിൽ സംഭാവന നൽകുകയുണ്ടായി. വിപ്രോ ചെയര്‍മാനും സ്ഥാപകനുമായ അസിം പ്രേംജിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം കോവിഡ് പ്രതിരോധത്തിന് സംഭാവന ചെയ്ത വ്യവസായി.
കോവിഡുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്ത ഫോബ്സിന്റെ ശതകോടീശ്വര പട്ടികയില്‍ മൂന്നാമതാണിപ്പോൾ അസിം പ്രേംജി. കൊറോണ വ്യാപനം ശക്തമായ ഏപ്രിൽ മാസം തന്നെ അസിം പ്രേജി 1,125 കോടി രൂപയാണ് സംഭാവന ചെയ്തത്. ഇതിൽ ആയിരം കോടി അസിം പ്രേംജി ഫൗണ്ടേഷന്‍ വകയാണ്. വിപ്രോ നൂറു കോടിയും വിപ്രോ എൻറര്‍പ്രൈസസ് 25 കോടിയുമാണ് നല്‍കിയത്. മെഡിക്കല്‍-സേവന മേഖലകൾക്കും അവശ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് പണം വകയിരുത്തിയിരിക്കുന്നത്.
ഫോബ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് 77 ശതകോടീശ്വരന്മാരാണ് കോവിഡിനെതിരെ സംഭാവന നല്‍കിയിട്ടുള്ളത്. 7549 കോടി രൂപ (ഒരു ബില്യണ്‍ യു.എസ് ഡോളര്‍) സംഭാവന നൽകിയ ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സിയാണ് പട്ടികയില്‍ ഒന്നാമൻ. 255 ദശലക്ഷം യു.എസ് ഡോളര്‍ (ഏകദേശം 1,925 കോടി രൂപ) നൽകിയ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് രണ്ടാമത്. ഇവർക്ക് പിന്നിൽ മൂന്നാമതാണ് ഇന്ത്യയുടെ അസിം പ്രേംജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.