നിരവധി ശാഖകൾ പൂട്ടാനൊരുങ്ങി ബാങ്ക് ഓഫ് ബറോഡ
text_fieldsതൃശൂർ: ദേന, വിജയ ബാങ്കുകളെ ലയിപ്പിച്ച് ഏപ്രിൽ ഒന്നിന് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറിയ ബാങ്ക് ബറോഡയുടെ 900ഓളം ശാഖകളുടെ ഭാവി പ്രവർത്തനം അനിശ്ചിത്വത്തിൽ. ഇതിൽ നിരവധി ശാഖകൾ പൂട്ടും. മറ്റുള്ളവയുടെ പ്ര വർത്തനം പുതിയ സ്ഥലത്തേക്ക് മാറ്റും.
പൂട്ടേണ്ട ശാഖകളുടെ കണക്ക് എടുത്തു വരികയാണെന്ന് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. മൂന്ന് ബാങ്കിെൻറയും ശാഖകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളുണ്ട്. ചിലയിടങ്ങളിൽ ഒറ്റ കെട്ടിടത്തിൽതന്നെ ഇവ പ്രവർത്തിക്കുന്നുണ്ട്. പേര് ബാങ്ക് ഓഫ് ബറോഡ എന്ന് മാറ്റി. എന്നാൽ, ഒരേ സ്ഥലത്ത് ഒരു ബാങ്കിെൻറ ഒന്നിലധികം ശാഖകൾ പ്രവർത്തിക്കുന്നത് ആശാസ്യമല്ല. പ്രധാനപ്രശ്നം ഇതിലെ പാഴ്ചെലവാണ്. അത് കുറക്കുന്നതിനാണ് മുൻഗണന.
റീജണൽ, സോണൽ ഓഫീസുകളുടെ കാര്യത്തിലും ഇതേ പ്രശ്നമുണ്ട്. ഇതും ഓരോന്നായി കുറക്കണം. എ.ടി.എമ്മുകളും കുറക്കും. ജീവനക്കാർക്ക് വി.ആർ.എസിന് അവസരം നൽകിയിട്ടുണ്ട്. ലയനത്തോടെ വിവിധ ശാഖകളും ഓഫീസുകളും പൂട്ടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ആധിക്യമുണ്ടാകും. വി.ആർ.എസിലൂടെ അത് ഒരു പരിധിവരെ കുറക്കാമെന്ന പ്രതീക്ഷയിലാണ് ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.