ബാങ്ക് തട്ടിപ്പ്: റോേട്ടാമാക് പെൻ ഉടമ വിക്രം കോത്താരി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: അഞ്ചു പൊതുമേഖല ബാങ്കുകളിൽ നിന്ന് കോടികളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ റോേട്ടാമാക് പെൻ കമ്പനി ഉടമ വിക്രം കോത്താരിയെ സി.ബി.െഎ അറസ്റ്റ് ചെയ്തു. ബാങ്കുകളിൽ നിന്ന് 800 കോടി രൂപ വായ്പ എടുത്ത വിക്രം കോത്താരി പണം തിരിച്ചടച്ചില്ലെന്നാണ് പരാതി. കോത്താരിയെ ചോദ്യം ചെയ്യുന്നതിനായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് ബറോഡ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, യുണിയൻ ബാങ്ക് എന്നിവയാണ് കോത്താരിക്ക് വായ്പ അനുവദിച്ചത്. യുണിയൻ ബാങ്കിൽ നിന്ന് 485 കോടിയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയുമാണ് അദ്ദേഹം വായ്പയെടുത്തത്. ഇത് ഇപ്പോൾ 3000 കോടി രൂപയായിട്ടുണ്ട്. ഇതിെൻറ പലിശ പോലും തിരിച്ചടക്കാൻ കോത്താരി തയാറായില്ല. ഇതിെൻറ അടിസ്ഥാനത്തിൽ ബാങ്കുകൾ നൽകിയ പരാതിയിൽ കോത്താരിശയ ചോദ്യം ചെയ്യാനായി സി.ബി.െഎ കസ്റ്റഡിയിലെടുത്തിരുന്നു.
അതിനിടെ, വിക്രം കോത്താരി നാടുവിട്ടുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ താൻ കാൺപൂരിലുണ്ടെന്നും വായ്പ പ്രശ്നം പരിഹരിക്കാൻ ബാങ്കുകളുമായി ചർച്ച നടത്തുകയാണെന്നും കോത്താരി അറിയിച്ചിരുന്നു. പാൻ പരാഗ് കമ്പനി ഉടമ ദീപക് കോത്താരിയുടെ സഹോദരനാണ് വിക്രം കോത്താരി. 90കളിലാണ് കുടുംബ ബിസിനസ് രണ്ടായി പിരിഞ്ഞ് വിക്രം കോത്താരി റോേട്ടാമാക് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.